വിദേശ സായുധ ഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാന് വിട്ട ശേഷം മാത്രമേ സമാധാന ചര്‍ച്ചകള്‍ സാധ്യമാകൂയെന്ന് താലിബാന്
മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ താലിബാന് നിലപാടിനെ അനുകൂലിച്ച് അഫ്ഗാന് നേതാക്കളും രംഗത്തെത്തി

വിദേശ സായുധ ഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാന് വിട്ട ശേഷം മാത്രമേ സമാധാന ചര്‍ച്ചകള്‍ സാധ്യമാകൂ എന്ന് താലിബാന്. താലിബാന് നിലപാടിനെ അനുകൂലിച്ച് അഫ്ഗാന് നേതാക്കളും രംഗത്തെത്തി. അഫ്ഗാന് - താലിബാന് നേതാക്കള്‍ മോസ്കോയില്‍ കൂടിക്കാഴ്ച നടത്തി.
താലിബാന്റെ രാഷ്രീയ കാര്യ സമിതി തലവന്‍ മുഹമ്മദ് അബ്ബാസ് സ്റ്റനാക്സയാണ് അഫ്ഗാന് പ്രതിനിധികളുമായി ചര്‍ച്ചക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാന് മുന്‍ ദേശീയ സുരക്ഷാ ഉപദേശകന് ഹനീഫ് അത്മാറും താലിബാന്റെ ഈ നിലപാടിനെ ശരിവെച്ചു.
വിദേശ സായുധ സംഘങ്ങള്‍ അഫ്ഗാന് വിടുന്നത് തന്നെയാണ് സമാധാന നീക്കങ്ങള്‍ ഏറെ ഗുണകരമാകുകയെന്ന് ഹനീഫ് അത്മാര് പറഞ്ഞു.അഫ്ഗാനില്‍ നിന്നും വിദേശ സൈനിക ഗ്രൂപ്പുകള്‍ വിട്ടു പോകണമെന്നതിനാണ് മുന്‍ഗണന. ഈ ലക്ഷ്യം നേടാന്‍ കഴിയുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസമെന്നും ഹനീഫ് അത്മാര് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലുള്ള 23000 ത്തോളം വരുന്ന യുഎസ് നാറ്റോ സൈനിക ഗ്രൂപ്പുകളെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് നയതന്ത്ര പ്രതിനിധികളുമായി താലിബാന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് താലിബാന് നേതാവിന്റെ ഈ നിലപാട്.
റഷ്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നയതന്ത്ര ബന്ധം 100 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള ചടങ്ങിലായിരുന്നു കൂടിക്കാഴ്ച. ചടങ്ങില്‍ അഫ്ഗാന് പ്രധാനമന്ത്രി അഷ്റഫ് ഗനിയുമായി അടുപ്പമുള്ളവരും പങ്കെടുത്തു.
Adjust Story Font
16