LiveTV

Live

International

വാ ലോണും ക്യോ സോ ഊയും താണ്ടിയ വഴികൾ 

അന്താരാഷ്ട്ര റിപ്പോര്‍ട്ടിങിന് രണ്ടുപേരും പുലിറ്റ്സർ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്

വാ ലോണും ക്യോ സോ ഊയും താണ്ടിയ വഴികൾ 

കൊളോണിയൽ കാലത്തെ ഔദ്യോഗിക സുരക്ഷ നിയമം ചുമത്തി തടങ്കലിൽ വച്ചിരുന്ന റോയിട്ടേഴ്സിന്റെ രണ്ട് മ്യാൻമാർ റിപ്പോർട്ടർമാരെ വിട്ടയച്ചു. ഏഴ് വർഷത്തേക്ക് തടവിന് ശിക്ഷച്ച വാ ലോണിനേയം ക്യോ സോ ഊ യെയുമാണ് മാസങ്ങൾക്ക് ശേഷം ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് റോഹിങ്ക്യൻ മുസ്‍ലിംകളെ സൈന്യവും ബുദ്ധിസ്റ്റ് തീവ്രവാദികളും ചേർന്ന് കൊലപ്പെടുത്തിയത് റിപ്പോർട് ചെയ്തതിനായിരുന്നു ഇരുവരേയും അറസറ്റ് ചെയ്തത്. അഞ്ഞൂറ് ദിവസത്തിലധികം ജയിലിൽ കഴിയേണ്ടിവന്ന ഇവരുടെ റിപ്പോർട് അന്താരാഷ്ട്ര ബഹുമതികൾക്ക് അർഹമാവുകയും, ഇവരെ ടൈം മാ
ഗസിൻ
പേഴ്സൺ ഓഫ് ദ ഇയർ ആയി തിര‍ഞ്ഞെടുക്കുകയും ചെയ്തു.

വാ ലോൺ

മധ്യ മ്യാന്മാറിലെ കിൻ പൈറ്റ് മേഖലയിലെ ഒരു കർഷക കുടുമ്പത്തിൽ ജനിച്ച വാ ലോൺ തന്റെ ഇരുപതാമത്തെ വയസ്സിൽ യങ്കൂണിലേക്കേ കുടിയേറി. മാധ്യമ പ്രവർത്തനം ജോലിയായി സ്വീകരിച്ച അദ്ദേഹം മ്യാൻമാർ ടൈംസ് ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളിൽ ജോലിചെയ്തു. ഇവിടെ വെച്ച് കണ്ട് മുട്ടിയ പാൻ ഈമോയെ വിവാഹം ചെയ്ത ലോൺ 2016 ൽ റോയിട്ടേഴ്സിൽ ജോലിയിൽ പ്രവേശിച്ചു. മാധ്യമ പ്രവർത്തനത്തിന് പുറമെ സ്ഥിരമായി സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തുവന്ന അദ്ദേഹം തേഡ് സറ്റോറി പ്രൊജെക്റ്റ് എന്ന പേരിൽ സ്വന്തമായി ഒരു സന്നദ്ധ സംഘടന രൂപീകരിക്കുകയും ചെയ്തു. മ്യാന്മാറിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്നു.

വാ ലോൺ
വാ ലോൺ

ലോൺ റോയിട്ടേഴ്സിൽ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ മ്യാൻമാർ സൈന്യത്തിന്റെ റോഹിങ്ക്യൻ മുസ്‍ലിംകൾക്ക് മേലുള്ള അതിക്രമം തുറന്ന് കാണിക്കാൻ തുടങ്ങി. ഇത് ലോണിനെ അഴിക്കുള്ളിലാക്കി. തടവിലായിരിക്കെ ലോൺ എഴുതിയ ജെയ് ജെയ് ദ ജേണലിസറ്റ് എന്ന പുസ്തകത്തിന് ഏറെ ശ്രദ്ധ നേടി.

വാ ലോണും ക്യോ സോ ഊയും താണ്ടിയ വഴികൾ 

ക്യോ സോ ഊ

രാഖൈൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സിറ്റ്വേയിലെ ഒരു ബുദ്ധ കുടുമ്പത്തിലാണ് ക്യോ സോ ഊ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുമ്പം ഉൾപെടുന്ന ഭൂരിപക്ഷം 2012 ൽ അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് മേൽ അഴിച്ച് വിട്ടപ്പോൾ ക്യോ സോ ഊ അതിൽ നിന്നെല്ലാം വിട്ടുനിന്നെന്നും പകരം കവിതകളിലൂടെയുെ പുസ്തകങ്ങളിലൂടെയും സൗഹാർദ്ദം പടർത്താൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സാക്ഷ്യം വഹിക്കുന്നു. ശേഷം മാധ്യമ പ്രവർത്തനം ജോലിയായി സ്വീകരിച്ച ക്യോ സോ ഊ രാഖൈനിലെ വാർത്തകൾക്ക് പ്രാധാന്യം നൽകി. അന്വേഷണാത്മക മാധ്യമ പ്രവർത്തന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. 2017 ൽ രാഖൈനിൽ കലാപം തുടങ്ങിയതിന് ശേഷമാണ് ക്യോ സോ ഊ റോയിട്ടേഴ്സിൽ പ്രവേശിച്ചത്. വാ ലോണിന്റ കൂടെ ഇൻ ദിൻ എന്ന
ഗ്രാമത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് റോഹിങ്ക്യൻ മുസ്ലീങ്ങളെ സൈന്യം കൊലപ്പെടുത്തിയത് റിപ്പോർട് ചെയ്തതിന് ജയിലിൽ പോകേണ്ടിവന്നു. ഇരുവർക്കും അന്താരാഷ്ട്ര റിപ്പോര്‍ട്ടിന് പുലിറ്റ്സർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.