LiveTV

Live

International

മുള്ളര്‍ റിപ്പോര്‍ട്ട്; യു.എസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാറിനെതിരെ നടപടിക്കൊരുങ്ങി ഡെമോക്രാറ്റിക് പാര്‍‌ട്ടി

മുള്ളര്‍ റിപ്പോര്‍ട്ട്; യു.എസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാറിനെതിരെ നടപടിക്കൊരുങ്ങി ഡെമോക്രാറ്റിക് പാര്‍‌ട്ടി

മുള്ളര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കാനുള്ള അവസാന പരിധി കഴിഞ്ഞതോടെ അറ്റോര്‍ണി ജനറലായ വില്ല്യം ബാറിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു. സ്റ്റേറ്റ് ഹൌസിനെ അവഹേളിച്ചതിന് ബാറിനെതിരെ ബുധനാഴ്ച കൌണ്‍സിലില്‍ വോട്ടെടുപ്പ് നടക്കും.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതുമായി ബന്ധപ്പെട്ട് റോബര്‍ട്ട് മുള്ളര്‍ നടത്തിയ അന്വേഷണത്തിന്റെ പൂര്‍ണ്ണ രൂപം സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറലായ വില്യം ബാര്‍ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുന്നതില്‍ വീഴച്ചവരുത്തിയെന്നും ആയതിനാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും സ്റ്റേറ്റ് ഹൌസ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജെറോഡ് നാദ്ലര്‍ പറഞ്ഞു. സഭയെ വില്യം അവഹേളിച്ചതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വില്യം ബാറിനെതിരായി സഭയില്‍ വോട്ടിങ് നടത്തും. മുള്ളര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ലഭിച്ചാല്‍ മാത്രമേ നിയമപരമായി കാര്യങ്ങൾ മുന്‍പോട്ട് പോകാന്‍ സാധിക്കുവെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനായി റഷ്യ ഇടപെട്ടിട്ടുണ്ടെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നു നാദ്ലര്‍ അഭിപ്രായപ്പെട്ടു. അതേ സമയം സഭയെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ വില്ല്യം ബാറിന് സാധിച്ചാല്‍ ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പ് ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് വില്യം ബാറില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.