LiveTV

Live

International

ഉത്തരകൊറിയയുടെ ഹ്രസ്വ ദൂര മിസൈല്‍ വിക്ഷേപണത്തെ വിമര്‍ശിച്ച് ദക്ഷിണകൊറിയ

ആണവനിരായുധീകരണ ചര്‍ച്ചകളില്‍ ഉത്തരകൊറിയ പങ്കാളിയാവുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണ കൊറിയ കൂട്ടിച്ചേര്‍ത്തു.

ഉത്തരകൊറിയയുടെ ഹ്രസ്വ ദൂര മിസൈല്‍ വിക്ഷേപണത്തെ വിമര്‍ശിച്ച്  ദക്ഷിണകൊറിയ

ഉത്തരകൊറിയയുടെ ഹ്രസ്വ ദൂര മിസൈല്‍ വിക്ഷേപണത്തെ വിമര്‍ശിച്ച് ദക്ഷിണകൊറിയ. ഉത്തര കൊറിയയിലെ സൈനിക സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടി അവസാനിപ്പിക്കണമെന്നാണ് ദക്ഷിണകൊറിയയുടെ ആവശ്യം. ശനിയാഴ്ചയാണ് ഹ്രസ്വ ദൂര മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചത്.

ഹനോനിയിലെ ഉച്ചകോടി പരാജയപ്പെട്ട സാഹചര്യത്തില്‍ അമേരിക്കക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാണ് ഉത്തരകൊറിയയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. 2017 നവംബറില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ശേഷമുള്ള, ആദ്യത്തെ മിസൈല്‍ വിക്ഷേപണമാണിത്.

ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്നാണ് 70 മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയുള്ള മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ആണവനിരായുധീകരണ ചര്‍ച്ചകളില്‍ ഉത്തരകൊറിയ പങ്കാളിയാവുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണ കൊറിയ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായി ചേര്‍ന്ന് നടപടി വിശകലനം ചെയ്യാനാണ് ദക്ഷിണകൊറിയയുടെ തീരുമാനം.