LiveTV

Live

International

ഫോണി: ബംഗ്ലാദേശില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോണി ചുഴലിക്കാറ്റ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്തേക്ക് പ്രവേശിച്ചത്. ബംഗാളില്‍ 12വീടുകള്‍ പൂര്‍ണമായും 800വീടുകള്‍ ഭാഗകമായും തകര്‍ന്നു. 42,000പേരെയാണ്..

ഫോണി: ബംഗ്ലാദേശില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

കനത്ത നാശം വിതച്ച ഫോണി ചുഴലിക്കാറ്റില്‍ നിന്ന് ബംഗ്ലാദേശിലേ ജനങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ല. 14 പേരാണ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അധികൃതര്‍ പറയുന്നത്.

ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോണി ചുഴലിക്കാറ്റ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്തേക്ക് പ്രവേശിച്ചത്. ബംഗാളില്‍ 12 വീടുകള്‍ പൂര്‍ണമായും 800 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 42,000 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തങ്ങളുടെ വീടുകളും സാധനങ്ങളും നഷ്ടപ്പെട്ടുവെന്നാണ് ഇവിടുത്തുക്കാര്‍ പറയുന്നത് .കര പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. റോഡുകളും മറ്റും താറുമാറായിരിക്കുന്നു. കൂട്ടമായാണ് ജനങ്ങള്‍ പലായനം നടത്തുന്നത്. ഇവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് എന്നാണ് അധികൃതര്‍ പറയുന്നത്. ബംഗ്ലാദേശിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ നിരവധി ആളുകള്‍ താമസസ്ഥലം മാറാന്‍ വിസമതിക്കുന്നതും ഇവര്‍ക്ക് തലവേദനയാണ്.

നിലവില്‍ 500ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നഖാലി ജില്ലയില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. രണ്ട് വയസുകാരിയും, 12 വയസുള്ള പെണ്‍കുട്ടിയും കനത്ത കാറ്റിലും മഴയിലും ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. ഒഡീഷയില്‍ നിന്നും ബംഗ്ലാദേശ് തീരത്തേക്ക് പ്രവേശിച്ച ഫോണി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 90കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ പറയുന്നത്.