LiveTV

Live

International

യു.എസില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ പതിച്ചു

പ്രാദേശിക സമയം രാത്രി 9 .40 ഓടെ ആയിരുന്നു അപകടം. ഗുരുതരമല്ലാത്ത പരിക്കുകളോടെ 21 പേരെ ആശുപത്രിയിലേക്ക് മാറ്റി. ജീവനക്കാരുള്‍പ്പെടെ 143 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

യു.എസില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ പതിച്ചു

യു.എസിലെ ഫ്ലോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ പതിച്ചു. ഫ്ലോറി‍ഡ ജാക്സൺവിൽ നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇറക്കാന്‍ ശ്രമിക്കവേയാണ് വിമാനം നദിയിയിലേക്ക് തെന്നിവീണത്. യു.എസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്.

ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽ നിന്ന് വരികയായിരുന്ന വിമാനം നാവിക വിമാനത്താവളത്തിനടുത്തുള്ള നദിയിലേക്കു തെന്നി നീങ്ങുകയായിരുന്നു. ജീവനക്കാരുള്‍പ്പെടെ 143 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാത്രി 9 .40 ഓടെ ആയിരുന്നു അപകടം. ഗുരുതരമല്ലാത്ത പരിക്കുകളോടെ 21 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സൺവില്ല മേയർ ലെനി കെറി അറിയിച്ചു. വിമാനം നദിയില്‍ പെട്ടെന്ന് മുങ്ങാതിരുന്നതാണ‍്‍ വന്‍ അപകടം ഒഴിവാക്കിയത്. അപകട കാരണം വ്യക്തമായില്ല.

ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽ നിന്നു വരികയായിരുന്നു വിമാനം. ശക്തമായ ഇടിമിന്നലിനെ തുടർന്നാണ് വിമാനം ഇത്ര അപകടകരമായ വിധത്തിൽ നദിയിൽ ലാൻഡ് ചെയ്യേണ്ടി വന്നതെന്നാണ് യാത്രക്കാർ സി.എൻ.എൻ ചാനലിനോട് വെളിപ്പെടുത്തുന്നത്. വിമാനം പുറപ്പെടാൻ സാധാരണ സമയത്തിനേക്കാൾ അഞ്ച് മണിക്കൂർ വൈകിയിരുന്നതായും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ടുകൾ. വിമാനം നദിയിൽ മുങ്ങിപ്പോയിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ തെളിയിക്കുന്നുണ്ട്.