LiveTV

Live

International

ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു

പള്ളികളില്‍ കുര്‍ബാന പുനരാരംഭിക്കുമെന്ന് കത്തോലിക്ക സഭ

ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു

ശ്രീലങ്കയില്‍ പള്ളികളില്‍ കുര്‍ബാന പുനരാരംഭിക്കുമെന്ന് കത്തോലിക്ക സഭ. ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തെ തുടര്‍ന്നാണ് പരസ്യമായ കുര്‍ബാന താത്കാലികമായി നിര്‍ത്തിവെച്ചത്. സോഷ്യല്‍മീഡിയക്ക് ഏര്‍പ്പെടുത്തിയ നിരോധനവും ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

മെയ് അഞ്ച് മുതല്‍ ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഏ​​താ​​നും​​ പ​​​ള്ളി​​​ക​​​ളി​​​ൽ പ​​​ര​​​സ്യ​​​മാ​​യ കുര്‍ബാന പു​​ന​​രാ​​രം​​ഭി​​ക്കു​​മെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അറിയിച്ചു. കര്‍ശന സുരക്ഷയിലാകും കുര്‍ബാന. ഇടവ​​​കാം​​​ഗ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മി​​​റ്റി​​​ക​​​ൾ രൂപീകരിച്ചിട്ടുണ്ട്. പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന ഓ​​​രോ​​​രു​​​ത്ത​​​രെ​​യും കമ്മിറ്റി പ​​രി​​ശോ​​ധി​​ച്ച ശേഷമേ പള്ളിക്കുള്ളില്‍ പ്രവേശിപ്പിക്കു എന്നും ക​​​ർ​​​ദി​​​നാ​​​ൾ ‌അ​​​റി​​​യി​​​ച്ചു. സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യ​​ ശേ​​ഷം കൂ​​ടു​​ത​​ൽ പ​​ള്ളി​​ക​​ളി​​ൽ പരസ്യമായ കുര്‍ബാന അ​​ർ​​പ്പ​​ണം ആ​​രം​​ഭി​​ക്കു​​. ക​​ഴി​​ഞ്ഞ​​ ഞാ​​യ​​റാ​​ഴ്ച സ്വകാ​​ര്യ​​ ചാ​​പ്പ​​ലി​​ൽ ക​​ർ​​ദി​​നാ​​ൾ അ​​ർ​​പ്പി​​ച്ച കുര്‍ബാനയില്‍ പ്ര​​സി​​ഡ​​ന്‍റ് മൈത്രി​​പാ​​ല സി​​രി​​സേ​​ന, പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ക്ര​​മ​​സിം​​ഗെ, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​ജ​​പ​​ക്സെ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ടി​​വി​​യി​​ൽ സംപ്രേ​​ഷ​​ണം ചെ​​യ്ത കുര്‍ബാനയില്‍ വി​​ശ്വാ​​സി​​ക​​ൾ വീ​​ടു​​ക​​ളി​​ലി​​രു​​ന്നു സംബ​​ന്ധി​​ച്ചു. സ്ഫോ​​​ട​​​നങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യ്ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​രോ​​​ധ​​​നം പി​​​ൻ​​​വ​​​ലി​​​ക്കാന്‍. പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന​​​ നി​​​ർ​​​ദേ​​​ശം നല്‍കി. ഫേ​​​സ്ബു​​​ക്ക്, വാ​​​ട്സാ​​​പ്, യുട്യൂ​​​ബ് തു​​ട​​ങ്ങി​​യ​​വ​​യാ​​യി​​രു​​ന്നു നി​​രോ​​ധി​​ച്ചി​​രു​​ന്ന​​ത്.

ഈ​​​സ്റ്റ​​​ർ​​​ദി​​​ന സ്ഫോ​​​ട​​​ന​​​ങ്ങ​​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് പ​​ര​​സ്യ​​മാ​​യു​​ള്ള കുര്‍ബാന താത്കാ​​ലി​​ക​​മാ​​യി നി​​​ർ​​​ത്തി​​​വ​​​ച്ച​​ത്. മൂ​​ന്നു ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും മൂ​​ന്ന് ആ​​ഡം​​ബ​​ര​​ ഹോ​​ട്ട​​ലു​​ക​​ളി​​ലും ന​​ട​​ന്ന സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ 253 പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 500 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.