LiveTV

Live

International

ജക്കാര്‍ത്തയെ ഇന്തോനേഷ്യന്‍ തലസ്ഥാന പദവിയില്‍ നിന്നും നീക്കുന്നു 

പലാങ്കാരയെയാണ് പുതിയ തലസ്ഥാനമായി തീരുമാനിച്ചിരിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജക്കാര്‍ത്തയെ ഇന്തോനേഷ്യന്‍ തലസ്ഥാന പദവിയില്‍ നിന്നും നീക്കുന്നു 

ജക്കാര്‍ത്തയെ ഇന്തോനേഷ്യന്‍ തലസ്ഥാന പദവിയില്‍ നിന്ന് നീക്കി. ഇന്തോനേഷ്യന്‍ ആസൂത്രണ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജക്കാര്‍ത്തയെ തലസ്ഥാന പദവിയില്‍ നിന്ന് നീക്കുന്നത് സുപ്രധാന തീരുമാനമായാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. തലസ്ഥാനം മാറ്റുകയാണെന്ന് വെളിപ്പെടുത്തിയെങ്കിലും പുതിയ തലസ്ഥാനം ഏതാണെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പലാങ്കാരയെയാണ് പുതിയ തലസ്ഥാനമായി തീരുമാനിച്ചിരിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌. ബോര്‍ണിയോ ഐലന്‍റിലെ ഒരു സ്ഥലമാണ് പാലാങ്കാരയ. പുതിയ പ്രസിഡന്‍റായി ജോകോ വിഡോഡോയുടെ വിജയ പ്രഖ്യാപനത്തിന് പിന്നാലെയാണ് തലസ്ഥാന മാറ്റം. തലസ്ഥാനമാറ്റത്തെ കുറിച്ച് നേരത്തെയും ആലോചനകള്‍ നടന്നിരുന്നുവെങ്കിലും ആ നീക്കം ഉപേക്ഷിച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ മോശം ട്രാഫിക് സംവിധാനമുള്ള സ്ഥലങ്ങളിലൊന്നാണ് നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്ത. 10 മില്ല്യണിലേറെ ജനങ്ങള്‍ ഈ നഗരത്തിലുണ്ട്. കരയുടെ വലിയൊരു ഭാഗവും സമുദ്രത്തിലേക്ക് നീങ്ങുന്നു എന്നതും ജക്കാര്‍ത്തയെ സംബന്ധിച്ച് വെല്ലുവിളിയാണ്. പലപ്പോഴായി വെള്ളപ്പൊക്കമുണ്ടാകാനും ഇത് കാരണമാകുന്നു.