LiveTV

Live

International

ദേശീയ തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം

ദേശീയ തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം

ഇസ്രായേല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. അഞ്ചാം തവണയാണ് നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രി പദവിയിലിരിക്കുന്നത്.

96 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ വലത് പക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 37 സീറ്റുകളാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിന് 36 സീറ്റുകളാണ് ലഭിച്ചത്.

120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് ശക്തമായി അധികാരത്തിലേറുമെന്ന് ടി.വി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.