LiveTV

Live

International

13,000 ഉയിഗൂര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്തതായി ചൈന

പത്ത് ലക്ഷം ഉയിഗൂര്‍ മുസ്‌ലിംകളെ ചൈന തടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ് യു.എന്‍ ആക്ഷേപം.

13,000 ഉയിഗൂര്‍  മുസ്‌ലിംകളെ അറസ്റ്റ് ചെയ്തതായി ചൈന

ഷിന്‍ജിയാങിലെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 13,000 ഉയിഗൂര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്തെന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിശദീകരണം. ഉയിഗൂര്‍ വിഷയത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ചൈനക്കെതിരെ നിലപാടെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയും ചൈനക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പത്ത് ലക്ഷം ഉയിഗൂര്‍ മുസ്‌ലിംകളെ ചൈന തടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ് യു.എന്‍ ആക്ഷേപം.

എന്നാല്‍ രാജ്യത്തിനും സൈന്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഉയിഗൂര്‍ മുസ്‌ലിംകളെയും മറ്റ് മുസ്‌ലിം വിഭാഗങ്ങളേയും തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന മുട്ടന്‍ ന്യായങ്ങളാണ് ചൈന ആവര്‍ത്തിക്കുന്നത്. 2014ന് ശേഷം ഷിന്‍ജിയാങ്ങില്‍ 1588 അക്രമി സംഘങ്ങളെ നശിപ്പിച്ചെന്നും 12,995 ഉയിഗൂര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്തെന്നും ചൈന പറയുന്നു. കൂടാതെ 2,052 സ്ഫോടക വസ്തുക്കള്‍ പിടികൂടി. നിയമവിരുദ്ധമായി മതപ്രവര്‍ത്തനങ്ങള്‍ നടത്തിയ 30,645 പേരെ ശിക്ഷിച്ചെന്നും ചൈന വ്യക്തമാക്കി. കടുത്ത ശിക്ഷ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് വിശദീകരണം.