സിംബാബ്വെയില് ഇഡായ് ചുഴലിക്കാറ്റ്; 31 മരണം
മൊസാംബിക്-സിംബാബ്വെ അതിര്‍ത്തിയിലെ മനികലന്‍ഡ് പ്രവിശ്യയിലാണ് ഇഡായ് ചുഴലിക്കാറ്റ് നാശം വിതച്ചത്.

സിംബാബ്വെയില് ഇഡായ് ചുഴലിക്കാറ്റില്‍ 31 മരണം. നൂറോളം പേരെ കാണാതായി. മൊസാംബിക്കിലുണ്ടായ ചുഴലിക്കാറ്റിന് തുടര്‍ച്ചയാണ് സിംബാബ്വെയില് ആഞ്ഞടിച്ചത്. മൊസാംബിക്-സിംബാബ്വെ അതിര്‍ത്തിയിലെ മനികലന്‍ഡ് പ്രവിശ്യയിലാണ് ഇഡായ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ആയിരക്കണക്കിന് പേരെ മാറ്റിപാര്‍പ്പിച്ചു. പ്രവിശ്യയിലെ വൈദ്യുതി പൂര്‍ണമായും നിലച്ചു. ആശയവിനിമയ സംവിധാനങ്ങളും തകര്‍ന്ന അവസ്ഥയിലാണ്. നിരവധി വീടുകളും പാലങ്ങളും ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു.
മൊസാംബിക്കില്‍ ഇഡായി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയമുണ്ടായി 70ഓളം പേര് മരിച്ചതിന് പിന്നാലെയാണ് സിംബാബ്വെയില് ഇഡായ് ആഞ്ഞടിച്ചത്. നൂറിലധികം പേര്‍ക്ക് മൊസാംബിക്കില്‍ പരിക്കേറ്റിരുന്നു. 5,756 വീടുകളാണ് പൂര്‍ണമായും നശിച്ചത്. 1,41,000 പേരെ മാറ്റി പാര്‍പ്പിച്ചു. മലാവിയിലും ഇഡായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.