LiveTV

Live

International

മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം: വീറ്റോ അധികാരം പ്രയോഗിച്ച് ട്രംപ്

മതിലിനായി താന്‍ ഏതറ്റം വരെയും പോകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മതില്‍ രാജ്യ സുരക്ഷക്ക് അനിവാര്യമാണെന്നാണ് ട്രംപിന്റെ വാദം.

മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം: വീറ്റോ അധികാരം പ്രയോഗിച്ച്  ട്രംപ്

മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് വേണ്ടി വീറ്റോ അധികാരം പ്രയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മറികടക്കാനുള്ള ബില്ല് സെനറ്റ് പാസാക്കിയതിന് പിന്നാലെയാണ് വീറ്റോ ഉപയോഗിച്ചത്.

അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ട്രംപ് വീറ്റോ അധികാരം ഉപയോഗിക്കുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥ മറികടക്കാനുള്ള ബില്ല് സെനറ്റ് പാസാക്കിയതോടെയാണ് ട്രംപ് വീറ്റോ അധികാരം പ്രയോഗിച്ചത്. മതിലിനായി താന്‍ ഏതറ്റം വരെയും പോകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മതില്‍ രാജ്യ സുരക്ഷക്ക് അനിവാര്യമാണെന്നാണ് ട്രംപിന്റെ വാദം. വീറ്റോ മറികടക്കണമെങ്കില്‍ സെനറ്റിലെ മൂന്നില്‍ രണ്ടു പേരുടെ വോട്ടുകളുടെ ഭൂരിപക്ഷം ആവശ്യമാണ്.

വീറ്റോ മറികടക്കാനുള്ള വോട്ടെടുപ്പ് ഈ മാസം 26 ന് നടക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ട്രംപിന്‍റെ അടിയന്തരാവസ്ഥ തടയാൻ 41 നെതിരെ 59 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്. 12 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ഡെമോക്രാറ്റുകളെ അനുകൂലിച്ച് ട്രംപിന്‍റെ തീരുമാനത്തിനെതിരെ വോട്ട് ചെയ്തു. ഇതോടെയാണ് ട്രംപ് വീറ്റോ അധികാരം ഉപയോഗിച്ചത്.