LiveTV

Live

International

ന്യൂസിലാന്‍റ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി

പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കേസില്‍ അന്വേഷണം ശക്തമാക്കിയതായി ന്യൂസിലാന്റ് പോലീസ് അറിയിച്ചു.

ന്യൂസിലാന്‍റ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി

ന്യൂസിലാന്‍റില്‍ ഭീകരാക്രമണത്തില്‍ റിമാന്റിലുള്ള പ്രതി ബ്രന്റണ്‍ ടെറാന്റ് ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ്. കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കേസില്‍ അന്വേഷണം ശക്തമാക്കിയതായി ന്യൂസിലന്റ് പോലീസ് അറിയിച്ചു.

അതേ സമയം വെടിവെപ്പ് നടത്തിയ ഓസ്ട്രേലിയൻ പൗരൻ ബ്രെന്‍റൺ ടെറാന്റിനെ ക്രൈസ്റ്റ്ചർച്ച് ജില്ലാ കോടതി റിമാന്റ് ചെയ്തു. ഏപ്രില്‍ അഞ്ചിനാണ് കേസില്‍ വിചാരണ ആരംഭിക്കുക. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്‌ൽസുകാരനായ ടെറാന്റ് 2012ലാണ് ന്യൂസിലാന്റിലെത്തിയത്. വെള്ളക്കാരല്ലാത്തവർ രാജ്യത്ത് കുടിയേറുന്നതിനെതിരെ കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നയാളാണ് ടെറാന്റ്.

ക്രൈസ്റ്റ്ചർച്ചിലെ രണ്ടു പള്ളികളില്‍ വെള്ളിയാഴ്ച ഉച്ചനമസ്കാരം നടക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഡീൻസ് അവന്യൂവിലെ അൽനൂർ മോസ്കിൽ നടത്തിയ ആക്രമണം ടെറാന്റ് സോഷ്യൽ മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‌ലിം രാജ്യങ്ങളിൽ നിന്നും ന്യൂസിലാന്റിലെത്തിയവരാണ്. മലയാളി അടക്കമുള്ള ഇന്ത്യക്കാരും വെടിവെപ്പില്‍ മരണപ്പെട്ടിരുന്നു.