LiveTV

Live

International

കാറ്റലോണിയക്ക് സ്വാതന്ത്ര്യമാവശ്യപ്പെട്ട നേതാക്കന്‍മാരെ വിചാരണ ചെയ്യുന്നതില്‍ പ്രതിഷേധം ശക്തം

കാറ്റലോണിയ സ്വതന്ത്രമാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച 12 നേതാക്കന്മാരെ സ്പെയിന്‍ രാജ്യദ്രോഹം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തടവില്‍ വച്ച് വിചാരണ ചെയ്യുന്നത്.

 കാറ്റലോണിയക്ക് സ്വാതന്ത്ര്യമാവശ്യപ്പെട്ട നേതാക്കന്‍മാരെ വിചാരണ ചെയ്യുന്നതില്‍ പ്രതിഷേധം ശക്തം

സ്പെയിനില്‍ നിന്ന് കാറ്റലോണിയയെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കന്മാരെ വിചാരണ ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ മാഡ്രിഡില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 12 കറ്റാലോണിയന്‍ നേതാക്കന്മാരെയാണ് സ്പെയിന്‍ സര്‍ക്കാര്‍ തടവില്‍ വെച്ചിരിക്കുന്നത്.

സ്വയം നിര്‍ണയാവകാശം കുറ്റമല്ല എന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലേക്ക് ഒഴുകിയെത്തിയത്. കാറ്റലോണിയ സ്വതന്ത്രമാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച 12 നേതാക്കന്മാരെ സ്പെയിന്‍ രാജ്യദ്രോഹം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തടവില്‍ വച്ച് വിചാരണ ചെയ്യുന്നത്. എന്നാല്‍ നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള ശ്രമം സ്പെയിന്‍ തുടരുന്നതിനിടെയാണ് കാറ്റലോണിയ പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ബാഴ്‌സലോണയിലെ പ്രാദേശിക പാര്‍ലമെന്റ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിരുന്നു. കാറ്റലോണിയന്‍ പാര്‍ലമെന്റിലെ 82 അംഗങ്ങളില്‍ 70 പേരും പ്രമേയത്തെ അംഗീകരിച്ചു. എന്നാല്‍ പ്രഖ്യാപനത്തിന് നിയമസാധുത ഇല്ലെന്നാണ് സ്പെയിനിന്റെ വാദം. സ്പെയനിലെ ഏറ്റവും സമ്പന്നമായ കാറ്റലോണിയയില്‍ 75 ലക്ഷത്തോളം ജനങ്ങളുണ്ട്.