LiveTV

Live

International

സിറിയയില്‍ നിന്നുള്ള നിര്‍ബന്ധിത നാടുകടത്തിലിനെതിരെ പ്രതിഷേധം ശക്തം

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ നിരവധി അഭിഭാഷകര്‍ പരാതി നല്‍കി.

സിറിയയില്‍ നിന്നുള്ള നിര്‍ബന്ധിത നാടുകടത്തിലിനെതിരെ പ്രതിഷേധം ശക്തം

സിറിയയില്‍ നിന്നുള്ള നിര്‍ബന്ധിത നാടുകടത്തലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ നിരവധി അഭിഭാഷകര്‍ പരാതി നല്‍കി.

ആഭ്യന്തരയുദ്ധത്തിന്‍റെ മറവില്‍ നിരവധി പേരാണ് സിറിയയില്‍ നിന്ന് നിര്‍ബന്ധിത നാടുകടത്തിലിന് വിധേയമാകുന്നത്. ഇതിനെതിരെ നിരവധി മനുഷ്യവാകാശ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വരുന്നത്. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. നിരവധി അഭിഭാഷകര്‍ നടപടിക്കെതിരെ ഐ.സി.സിയില്‍ പരാതി നല്‍കി. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മുമ്പ് ജോര്‍ദാന്‍ അതിര്‍ത്തിയിലിറിക്കിയ 28 പേരുടെ പേരിലും പരാതി എത്തിയിട്ടുണ്ട്. എന്നാല്‍ ഐ.സി.സിയുടെ അധികാര പരിധിയില്‍ സിറിയ ഇല്ലാത്തതിനാല്‍ ഇത്തരം പരാതികളില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന വാദം ഉയരുന്നുണ്ട്. എന്നാല്‍ സമാന സ്വാഭാവമുള്ള പരാതികള്‍ നിരന്തരമായി ഉയര്‍ന്നാല്‍ ഇടപെടനാകുമെന്നും വിദഗ്ധാഭിപ്രായമുയരുന്നുണ്ട്. സമാന സാഹചര്യത്തില്‍ റോഹിങ്ക്യന്‍ വിഷയത്തില്‍ ഐ.സി.സി ഇടപെട്ടതിനെ ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നു.