LiveTV

Live

International

ട്രംപിന്റെ മുന്‍ കാമ്പയിന്‍ ചീഫിന് 47 മാസത്തെ തടവു ശിക്ഷ

ബാങ്ക് തട്ടിപ്പും നികുതി വെട്ടിപ്പും അടക്കമുള്ള അഴിമതിക്കേസുകളിലാണ് പോള്‍ മാനാ ഫോര്‍ട്ടിന് വിര്‍ജീനിയ കോടതി ശിക്ഷ വിധിച്ചത്.

ട്രംപിന്റെ മുന്‍ കാമ്പയിന്‍ ചീഫിന് 47 മാസത്തെ തടവു ശിക്ഷ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ കാമ്പയിന്‍ ചീഫ് പോള്‍ മാനാ ഫോര്‍ട്ടിന് 47 മാസത്തെ തടവു ശിക്ഷ വിധിച്ചു. വിര്‍ജീനിയയിലെ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

ബാങ്ക് തട്ടിപ്പും നികുതി വെട്ടിപ്പും അടക്കമുള്ള അഴിമതിക്കേസുകളിലാണ് പോള്‍ മാനാ ഫോര്‍ട്ടിന് വിര്‍ജീനിയ കോടതി ശിക്ഷ വിധിച്ചത്. 2016ലെ തെരഞ്ഞെടുപ്പ് സമയത്തെ റഷ്യയുടെ ഇടപെടല്‍ അന്വേഷിക്കുന്ന സ്പെഷ്യല്‍ കൌണ്‍സില്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തിലാണ് അഴിമതികള്‍ തെളിഞ്ഞത്. 3 വര്‍ഷവും 11മാസവും ആണ് മാനാഫോര്‍ട്ട് ശിക്ഷ അനുഭവിക്കേണ്ടത്. അതേസമയം അടുത്ത ആഴ്ചയോടെ മാനാ ഫോര്‍ട്ടിനെതിരായ മറ്റു ചില കേസുകളിലും വിധി വരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടലെന്ന ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ടും റോബര്‍ട്ട് മുള്ളര്‍ ഉടന്‍ തന്നെ അറ്റോര്‍ണി ജനറലിന് കൈമാറിയേക്കും.