LiveTV

Live

International

ഇറാന്‍ വിദേശകാര്യമന്ത്രി രാജി സമര്‍പ്പിക്കാനുണ്ടായ കാരണം പുറത്ത്

കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് രാജി സമര്‍പ്പിച്ചത്

ഇറാന്‍ വിദേശകാര്യമന്ത്രി രാജി സമര്‍പ്പിക്കാനുണ്ടായ കാരണം പുറത്ത്

ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സാരിഫ് രാജി സമര്‍പ്പിക്കാനുണ്ടായ കാരണം പുറത്ത്. തീരുമാനം സിറിയന്‍ പ്രസിഡന്റ് ബഷറുല്‍ അസദിന്റെ തെഹ്റാന്‍ സന്ദര്‍ശനം അറിയിക്കാത്തത് കൊണ്ടാണെന്ന് വിദേശകാര്യ വക്താവ് ബഹ്റാം ഖ്വാസിമി. ഖ്വാസിമിയെ ഉദ്ദരിച്ച് ഇറാനിയന്‍ സ്റ്റുഡന്‍സ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് രാജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രാജി സ്വീകരിച്ചില്ല. സാരിഫിന്റെ രാജിയുടെ കാരണം ഇത് വരെ പുറത്ത് വന്നിരുന്നില്ല. വിദേശകാര്യ വക്താവ് ബഹ്റാം ഖ്വാസിമിയെ ഉദ്ദരിച്ചാണ് ഐ.എസ്.എന്‍.എ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ബഷറുല്‍ അസദിന്റെ സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. കൂടാതെ അദ്ദേഹത്തിന്റെ സന്ദര്‍ശനം തീരുന്നത് വരെ യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചില്ല എന്നുമാണ് ഖ്വാസിമിയെ ഉദ്ദരിച്ച് പുറത്ത് വന്ന വാര്‍ത്ത.

വിദേശകര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഐക്യത്തോടെ കൊണ്ട് പോകാന്‍ സാരിഫിന് സാധിച്ചില്ല എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. 2013 ആഗസ്റ്റിലാണ് സാരിഫ് ഇറാന്റെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. 2015ലെ ആണവകരാര്‍ രൂപീകരിക്കുന്നതില്‍ പ്രധാനിയായ സാരിഫ് വിവിധ രാജ്യങ്ങളുമായുള്ള ഇറാന്റെ ആണവബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാല്‍ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയിരുന്നു. കൂടാതെ ഇറാനുമേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സാരിഫ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതാകും രാജിക്ക് കാരണമെന്നയിരുന്നു അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍.