LiveTV

Live

International

സാമ്പത്തിക രംഗത്ത് അമേരിക്കയുമായി ഉടമ്പടിയിലെത്തുമെന്ന് ചൈന

സാമ്പത്തിക രംഗത്ത് അമേരിക്കയുമായി ഉടമ്പടിയിലെത്തുമെന്ന് ചൈന

സാമ്പത്തിക രംഗത്ത് അമേരിക്കയുമായി ചൈന ഉടമ്പടിയിലെത്തുമെന്ന് ഉറപ്പു നല്‍കി ചൈനീസ് ബാങ്കിങ് മേധാവി ഗുവോ ഷുക്വിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ ഉടമ്പടിയിലൂടെ തര്‍ക്കം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ചൈനീസ് ബാങ്കിങ് ആന്‍റ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി കമ്മീഷന്‍ തലവന്‍ ഗുവോ ഷുക്വിങിന്റെ പ്രഖ്യാപനം. തീര്‍ച്ചായും അമേരിക്കയുമായി ഉടമ്പടിയിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ചൈനീസ് സാമ്പത്തികകാര്യ മന്ത്രി സോങ് ഷാന്‍ അമേരിക്കയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ബാങ്കിങ് മേധാവിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. കരാറിലെത്തിയാലും അമേരിക്കയുമായുള്ള വാണിജ്യ തര്‍ക്കം അവസാനിക്കാന്‍ ഉടമ്പടിയിലൂടെ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന വാണിജ്യ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി രണ്ടുകൂട്ടരുടെയും സമവായ ശ്രമങ്ങള്‍ തുടരുകയാണെന്ന് സാമ്പത്തിക കാര്യ മന്ത്രി സോങ് ഷാന്‍ പറഞ്ഞു. അമേരിക്കയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാണെന്നും മന്ത്രി പറഞ്ഞു.