LiveTV

Live

International

സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കയും ദക്ഷിണ കൊറിയയും

നടപടി ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം ലക്ഷ്യമിട്ട്

സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കയും ദക്ഷിണ കൊറിയയും

അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു. ഉത്തരകൊറിയയെ സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് പ്രേരിപ്പിക്കുന്നതിനാണ് നടപടി. എന്നാല്‍ മേഖലയില്‍ ഇരു രാജ്യങ്ങളും സൈനിക പരിശീലനം തുടരും. യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാനും ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രി ജ്യോങ് ക്യോങ് ഡൂവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. സംയുക്തസൈനികാഭ്യാസം ചെലവേറിയതാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.