LiveTV

Live

International

അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍

അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍

കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കരിമ്പട്ടികയില്‍പെടുത്തി. ഇതോടെ ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടുകയും ലോകവ്യാപക യാത്രാ വിലക്ക് നിലവില്‍ വരികയും ചെയ്തു. രക്ഷാസമിതിയിലെ ഐഎസ്-അല്‍ഖാഇദ ഉപരോധ കമ്മിറ്റിയാണ് നടപടിയെടുത്തത്.

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷം അല്‍ഖാഇദ തലവനായ അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെടുന്നയാളാണ് ഹംസ ബിൻ ലാദൻ. ഇയാളെക്കുറിച്ചു വിവരം നൽകുന്നതിന് 7 കോടി രൂപ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് യുഎൻ നടപടി. ഹംസയുടെ പൗരത്വം റദ്ദാക്കിയതായി സൗദി അറേബ്യയും അറിയിച്ചിരുന്നു. അൽ ഖാഇദയുടെ ശക്തനായ നേതാവാണ് ഹംസയെന്നും ആക്രമണങ്ങൾ നടത്താൻ അനുയായികൾക്ക് ഇയാൾ നിർദേശം നൽകിയിട്ടുണ്ടെന്നും യു.എന്‍ രക്ഷാസമിതി വ്യക്തമാക്കി. ആയുധ ഉപരോധവും യാത്ര വിലക്കും ഏർപ്പെടുത്താനും ഹംസയുടെ സ്വത്തുക്കൾ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആയുധ ഉപരോധ പ്രകാരം മറ്റു രാജ്യങ്ങൾ നേരിട്ടോ ഇടനിലക്കാർ മുഖേനയോ കരിമ്പട്ടികയി ൽ ഉൾപ്പട്ട ഭീകരർക്കോ സംഘടനകൾക്കോ ആയുധങ്ങ ൾ കൈമാറുന്നത് നിരോധിച്ചിട്ടുണ്ട്. കരിമ്പട്ടികയിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും ലോകരാഷ്ട്രങ്ങള്‍ക്ക് ബാധ്യതയുണ്ട്.