LiveTV

Live

International

ഉത്തര കൊറിയക്കും ഡോണാള്‍ഡ് ട്രംപിനുമെതിരെ ഓട്ടോ വാംബയറുടെ രക്ഷിതാക്കള്‍; വാംബയറുടെ മരണം കൊറിയന്‍ ജയിലിലെ പീഡനത്താല്‍

കൊറിയന്‍ ഭരണാധികാരിയെ ന്യായീകരിച്ച ട്രംപിന്റെ നടപടിയില്‍ പ്രതിഷേധം

ഉത്തര കൊറിയക്കും ഡോണാള്‍ഡ് ട്രംപിനുമെതിരെ ഓട്ടോ വാംബയറുടെ രക്ഷിതാക്കള്‍; വാംബയറുടെ മരണം കൊറിയന്‍ ജയിലിലെ പീഡനത്താല്‍

ഉത്തര കൊറിയക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലപ്പെട്ട ഓട്ടോ വാംബയറുടെ മാതാപിതാക്കള്‍. കൊറിയന്‍ ജയിലില്‍ നിന്നേറ്റ ക്രൂര പീഡനങ്ങളെ തുടര്‍ന്നാണ് മകന്‍ മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വാംബയറുടെ മരണത്തില്‍ കൊറിയന്‍ ഭരണാധികാരിയെ ന്യായീകരിച്ച് സംസാരിച്ച ഡോണള്‍ഡ് ട്രംപിന്റെ നടപടിയാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായി പുറത്തുവന്ന ഇരു ഭരണാധികാരികളുടേയും പരാമര്‍ശങ്ങളാണ് വാംബയറുടെ മാതാപിതാക്കളെ ചൊടിപ്പിച്ചത്. ഓട്ടോ വാംബയറെ കുറിച്ചും അദ്ദേഹത്തിന്റെ തടവുകാല സാഹചര്യങ്ങളെ കുറിച്ചും അറിയില്ല എന്നായിരുന്നു കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പരാമര്‍ശം. കിം ജോങ് ഉന്‍ തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും താന്‍ ആ വാക്കുകളെ വിശ്വസിക്കുന്നുവെന്നുമായിരുന്നു ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

ഈ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് വാംബയറുടെ മാതാപിതാക്കള്‍ രംഗത്തുവന്നത്. വിനോദയാത്രയുടെ ഭാഗമായി ഉത്തര കൊറിയയിലെത്തിയ, വിര്‍ജീനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന തങ്ങളുടെ മകനെ അമേരിക്കന്‍ പൌരനാണെന്ന ഒറ്റക്കാരണത്താല്‍ ഉത്തര കൊറിയ തടവിലിടുകയായിരുന്നുവെന്ന് പിതാവ് ഫ്രെഡ് വാംബയര്‍ പറഞ്ഞു. ചാരപ്രവര്‍ത്തനമാരോപിച്ച് തടവിലിട്ട 22 കാരനായ മകനെ മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചു. ഒരു വര്‍ഷത്തെ തടവിനു ശേഷം മോചിപ്പിക്കുമ്പോള്‍ മകന്‍ അബോധാവസ്ഥയിലായിരുന്നുവെന്നും നാട്ടിലെത്തി രണ്ടാം നാള്‍ മരിച്ചുവെന്നും പറഞ്ഞ മാതാപിതാക്കള്‍, കിം ജോങ് ഉന്നുമായി സമാധാന സംഭാഷണങ്ങള്‍ക്കായി ഡോണാള്‍ഡ് ട്രംപ് തങ്ങളെ വഞ്ചിക്കുകയാണെന്നും ആരോപിച്ചു.