LiveTV

Live

International

അല്‍ജീരിയയില്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബോള്‍‌ട്ടഫിക്കയ്ക്കെതിരെ രാജ്യ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി

അല്‍ജീരിയയില്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബോള്‍‌ട്ടഫിക്കയ്ക്കെതിരെ രാജ്യ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി

അല്‍ജീരിയയില്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബോള്‍‌ട്ടഫിക്കയ്ക്കെതിരെ രാജ്യ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. 82 വയസ്സും അനോരോഗ്യവുമുള്ള പ്രസിഡന്റ് അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതിനെതിരെയായിരുന്നു പ്രതിഷേധ പ്രകടനം. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

8 വര്‍ഷം മുമ്പ് നടന്ന അറബ് വസന്തം പ്രക്ഷോഭങ്ങള്‍ക്ക് ശേഷം അല്‍ജീരിയ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണ് വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്നത്. തലസ്ഥാനമായ അല്‍ജിയേഴ്സില്‍ പ്രസിഡന്റിന്റെ വസതിക്ക് സമീപം നടന്ന പ്രകടനം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഒരാള്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 45 പേരെ അറസ്റ്റ് ചെയ്ത് നീക്കിയെന്നും സ്ഥിരീകരണമുണ്ട്. 1999 മുതല്‍ അല്‍ജീരിയയുടെ പ്രസിഡന്റ് പദവിയില്‍ തുടരുന്ന അബ്ദുള്‍ അസീസ് ബോള്‍ട്ടഫിക്കയ്ക്ക് 2013 ല്‍ പക്ഷാഘാതം ഉണ്ടായിരുന്നു. ഇതിന് ശേഷം പൊതു വേദികളില്‍ അപൂര്‍വമായാണ് പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടിരുന്നത്. 82 വയസ്സുള്ള ബോള്‍ട്ടഫിക്ക അഞ്ചാം തവണയും പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് പ്രചരണ പരിപാടികള്‍ കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു.

ഏപ്രിലിലാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ പ്രതിഷേധങ്ങളോട് പ്രസിഡന്റ് ഇതുവരെ തന്റെ പ്രതികരണം അറിയിച്ചിട്ടില്ല.