LiveTV

Live

International

പ്രധാനമന്ത്രി അഴിമതിക്കാരനെന്ന്; നെതന്യാഹുവിനെതിരെ പ്രതിഷേധം 

ഇതാദ്യമായാണ് ഒരു ഇസ്രായേലി പ്രധാനമന്ത്രിക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുന്നത്

പ്രധാനമന്ത്രി അഴിമതിക്കാരനെന്ന്; നെതന്യാഹുവിനെതിരെ പ്രതിഷേധം 

ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് എതിരെ രാജ്യത്ത് പ്രതിഷേധം. പ്രധാനമന്ത്രിക്കെതിരെ അഴിമതിയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറ്റോര്‍ണി ജനറല്‍ കേസെടുക്കാനൊരുങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധം.

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചത്. വാഹനത്തില്‍ കറുത്ത തുണി കെട്ടിയായിരുന്നു പ്രതിഷേധം. ആരോപണ വിധേയനായ പ്രധാനമന്ത്രി രാജിവെക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ബെന്യമിന്‍ നെതന്യാഹുവിനെതിരെ അറ്റോര്‍ണി ജനറല്‍ കുറ്റം ചുമത്തുന്നത്. അഴിമതി, കൈക്കൂലി വാങ്ങല്‍, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ ചുമത്തുക.

264,000 ഡോളര്‍ വില മതിക്കുന്ന ഉപഹാരങ്ങള്‍ സ്വീകരിച്ചതിനും തനിക്കനുകൂലമായ വാര്‍ത്തകള്‍ നല്‍കാന്‍ ഒരു മാധ്യമത്തിന് കൈക്കൂലി നല്‍കിയതിനും വ്യക്തമായ തെളിവുകള്‍ കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായാണ് ഒരു ഇസ്രായേലി പ്രധാനമന്ത്രിക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുന്നത്. കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ നെതന്യാഹു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ നിഷേധിച്ചിരുന്നു

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള അറ്റോര്‍ണി ജനറലനിന്റെ നീക്കം നെതന്യാഹുവിന് തിരിച്ചടിയാകും. ഇത്തവണ കൂടി പ്രധാനമന്ത്രിയായി തെര‍ഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ പ്രധാനമന്ത്രിയാകുന്ന വ്യക്തി എന്ന നേട്ടത്തിലെക്കെത്താനാകും നെതന്യാഹുവിന്.