LiveTV

Live

International

ചെകുത്താനും കടലിനുമിടയിലെ ഫലസ്തീനികളുടെ തെരഞ്ഞെടുപ്പ്

ഇസ്രായേലിന്റെ അടുത്ത പ്രധാനമന്ത്രി നെതന്യാഹു ആയാലും ഗാൻസായാലും കാര്യങ്ങൾ ഒന്നും മാറാൻ പോകുന്നില്ല. ഇവിടെ കാര്യസ്ഥൻ മാത്രമാണ് മാറുന്നത്, മുതലാളിയല്ല.

ചെകുത്താനും കടലിനുമിടയിലെ ഫലസ്തീനികളുടെ തെരഞ്ഞെടുപ്പ്

കൗതുകകരമായ ഒരു തെരഞ്ഞെടുപ്പാണ് ഏപ്രിൽ മാസത്തിൽ ഇസ്രായേലിൽ അരങ്ങേറാൻ പോകുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെയും അയാളുടെ കള്ളത്തരങ്ങളുടെയും രാഷ്ട്രീയ മരണം കുറിക്കുക മാത്രമല്ല, ഇസ്രായേൽ എന്താണെന്നും അവിടെയുള്ള രാഷ്ട്രീയ വൻശക്തികൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഏതു തരത്തിലാണെന്നും നമുക്ക് വെളിവാക്കിത്തരികയും ചെയ്യാൻ പോവുന്നതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ഇത്ര കൗതുകകരമാവുന്നത്. ഒരേ സമയം നമ്മളെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിവുള്ള ഒരു പ്രചരണമാണ് നടക്കാൻ പോവുന്നത്.

യുദ്ധവീരൻ എന്ന തന്റെ പ്രതിച്ഛായ ഉപയോഗിച്ച് രാഷ്ട്രീയ ജീവിതം കെട്ടിപ്പൊടുക്കിയ നെതന്യാഹുവിന്റെ പ്രതിച്ഛായയെ നിഷ്പ്രഭമാക്കുന്ന നീണ്ട സൈനിക ജീവിതം നയിച്ച വ്യക്തിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥിയും മുൻ ചീഫ് ഓഫ് സ്റ്റാഫുമായ ജനറൽ ബെന്നി ഗാൻസ്. മകനായ യൈർ നെതന്യാഹുവും മറ്റൊരു പഴയ ചീഫ് ഓഫ് സ്റ്റാഫും പ്രധാനമന്ത്രിയുമായിരുന്ന അന്തരിച്ച യിട്ഴാക് റാബിന്റെ പേരമകനും തമ്മിൽ സാമൂഹ്യ മാധ്യമങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പോരും നെതന്യാഹുവിന് തലവേദനയാകുന്നുണ്ട്.

റാബിന്റെ പേരമകനായ യൊനറ്റാൻ ബെനാർട്സിയുടെ ട്വീറ്റിന് മറുപടിയായി ജൂനിയർ നെതന്യാഹു റാബിനെ ‘ഹോളോകോസ്റ്റ് അതിജീവിച്ചവരെ കൊലപ്പെടുത്തിയവൻ’ എന്ന് വിശേഷിപ്പിച്ചതിൽ നിന്നാണ് പോരിന്റെ തുടക്കം. ഒരു ഇസ്രായേലിക്ക് ആരോപിക്കാൻ സാധിക്കുന്ന ഏറ്റവും ഗൌരവകരമായ ആരോപണമാണിത്. “അനുഭവമുള്ള സൈനികർക്കെല്ലാം അറിയുന്ന ഒരു സത്യം ബെന്നി ഗാൻസ് പുറത്തുകൊണ്ടു വന്നിരിക്കുകയാണ്; ബിബി (നെതന്യാഹുവിന്റെ വിളിപ്പേര്) ഒരു ഭീരുവാണ്. ഒരു ഭീരുവായ സൈനികനും കഴിവില്ലാത്ത പോരാളിയുമായിരുന്നു അയാൾ” എന്നായിരുന്നു റാബിന്റെ പേരമകൻ എഴുതിയത്.

ബെന്നി ഗാന്‍സ്, നെതന്യാഹു 
ബെന്നി ഗാന്‍സ്, നെതന്യാഹു 

അതിനു മറുപടിയായി ബെനാർട്സിയുടെ മുത്തച്ഛന് ‘യുദ്ധത്തിന്റെ ഓരോ ദിവസത്തിലും മാനസിക വിഭ്രാന്തി അനുഭവപ്പെട്ടതായി (പ്രത്യേകിച്ച് ആറു ദിവസത്തെ യുദ്ധത്തിന്റെ സമയം)’ ജൂനിയർ നെതന്യാഹു തിരിച്ചെഴുതി.

യുദ്ധവീരൻ എന്ന തന്റെ പ്രതിച്ഛായ ഉപയോഗിച്ച് രാഷ്ട്രീയ ജീവിതം കെട്ടിപ്പൊടുക്കിയ നെതന്യാഹുവിന്റെ പ്രതിച്ഛായയെ നിഷ്പ്രഭമാക്കുന്ന നീണ്ട സൈനിക ജീവിതം നയിച്ച വ്യക്തിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥിയും മുൻ ചീഫ് ഓഫ് സ്റ്റാഫുമായ ജനറൽ ബെന്നി ഗാൻസ്

തന്റെ ജീവിതം ഒരു ആക്ഷൻ സിനിമ പോലെയാണെന്ന പ്രതീതി ഉണർത്തുന്ന രീതിയിലാണ് നെതന്യാഹു തന്റെ പ്രതിച്ഛായ ഇത്രയും കാലമായി വളർത്തിയെടുത്തത്. അദ്ദേഹം സ്ഥിരമായി വിവരിക്കുന്ന ഒരു സംഭവമുണ്ട്: “ (ഇസ്രായേലിനും ജോർദാനും ഈജിപ്തിനുമിടയിൽ 1967-70 കാലഘട്ടത്തിൽ നടന്ന) യുദ്ധത്തിന്റെ ഭാഗമായ ഒരു ഓപറേഷനിൽ നിന്ന് തിരികെ വരുമ്പോൾ ഞാൻ സൂയസ് കനാലിൽ ഏതാണ്ട് മുങ്ങിപ്പോയിട്ടുണ്ട്. എല്ലാ ഭാഗങ്ങളിൽ നിന്നും പാഞ്ഞു വന്ന വെടിയുണ്ടകൾ എന്റെ ബോട്ടിൽ വന്നു പതിഞ്ഞു. യുദ്ധോപകരണങ്ങൾ നിറച്ച ഒരു സഞ്ചിയുമായി ഞാൻ വെള്ളത്തിലേക്ക് ചാടി. എന്റെ കൂട്ടാളികളാണ് അന്ന് എന്നെ മുങ്ങാതെ രക്ഷിച്ചത്.”

എന്നാൽ വ്യത്യസ്തമായ ഒരു കഥയാണ് ബെനാർട്സിക്ക് പറയാനുള്ളത്. “വെടി കൊള്ളുന്നത് പേടിച്ച് അയാൾ ബോട്ടിൽ നിന്ന് തുള്ളിയതാണെന്ന് സയാറത് മട്കൽ എന്ന സൈനിക യൂനിറ്റിൽ പ്രവർത്തിച്ച എല്ലാവർക്കും അറിയാം. അയാളുടെ അനാസ്ഥ കാരണം ഇസ്രായേലി സൈനികർ കണ്ടുപിടിക്കപ്പെട്ടു,” ഇതു തന്നെയാണ് ഗാൻസും ആരോപിക്കുന്നത്.

ഗാൻസിന്റെ ആരോപണങ്ങൾക്ക് നേരിട്ട് മറുപടി കൊടുക്കാൻ തനിക്ക് സാധിക്കില്ലെന്ന് നെതന്യാഹുവിനറിയാം. തന്റെ ഭീരുത്വത്തെക്കുറിച്ച് തന്റെ തലമുറയിലെ എല്ലാവർക്കും തിരിച്ചറിവുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് പ്രതിപക്ഷത്തുള്ള തന്നേക്കാൾ ഭീരുമായ ഒരാളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ഇതിന് നെതന്യാഹു കണ്ടെത്തിയ വഴി. ജനറൽ ഗാൻസല്ല, പുതുതായി രൂപം കൊണ്ട കഹോൾ ലവാൻ സഖ്യത്തിലെ ജനറലിന്റെ പിന്തുണക്കാരനായ യൈൽ ലപിഡിനെയാണ് നെതന്യാഹു തെരഞ്ഞെടുത്തിരിക്കുന്നത്. അയാൾ സൈന്യത്തിൽ ജോലി ചെയ്ത ഒരു മാധ്യമപ്രവർത്തകൻ മാത്രമാണെന്നാണ് നെതന്യാഹുവിന്റെ ആരോപണം. തന്നെ ഭീരുവെന്ന് വിളിക്കുന്നുണ്ടെങ്കിൽ പോരാട്ടത്തിൽ ഒരു വൈദഗ്ധ്യവും ഇല്ലാത്ത ലപിഡിനെ എങ്ങനെ കൂടെ കൂട്ടാൻ സാധിക്കുന്നു എന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ ചോദിക്കാതെ ചോദിക്കുന്നത്.

ഇതിൽ നിന്ന് ചില പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ഇസ്രായേലികൾ അമാനുഷികരല്ലെന്നും അധികാരത്തിന് വേണ്ടി പോരാടുന്ന എല്ലായിടങ്ങളിലെയും മനുഷ്യരെ പോലെ മറ്റുള്ളവരെ ഏറ്റവും നീചമായ രീതിയിൽ ആക്ഷേപിക്കാൻ ശ്രമിക്കുന്നുണ്ടെന്നുമാണ് ആദ്യത്തെ പാഠം. അന്യമതസ്ഥർ മാത്രമല്ല, ജൂതന്മാരും അങ്ങോട്ടും ഇങ്ങോട്ടും കൊല്ലുന്നുണ്ട്.

ബെന്നി ഗാന്‍സ്
ബെന്നി ഗാന്‍സ്

ഇസ്രായേലി കളവുകളെ ഏറ്റവും നന്നായി പൊളിക്കാൻ സാധിക്കുന്നത് ഇസ്രായേലികൾക്ക് തന്നെയാണ് എന്നതാണ് മറ്റൊരു കാര്യം. പ്രത്യേകിച്ച് അവരുടെ വ്യക്തി താത്പര്യങ്ങൾ അപകടത്തിലാവുമ്പോൾ. ഇസ്രായേലിന്റെ അധപതനത്തിന് കാരണക്കാരാകാൻ ഇസ്രായേലിലെ ജനങ്ങൾക്ക് മാത്രമേ സാധിക്കൂ.

ഇതിൽ നിന്ന് ചില പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ഇസ്രായേലികൾ അമാനുഷികരല്ലെന്നും അധികാരത്തിന് വേണ്ടി പോരാടുന്ന എല്ലായിടങ്ങളിലെയും മനുഷ്യരെ പോലെ മറ്റുള്ളവരെ ഏറ്റവും നീചമായ രീതിയിൽ ആക്ഷേപിക്കാൻ ശ്രമിക്കുന്നുണ്ടെന്നുമാണ് ആദ്യത്തെ പാഠം.

ഇസ്രായേലിലെ ജനാധിപത്യം നയിക്കുന്നത് രാഷ്ട്രീയക്കാരല്ല എന്നത് വ്യക്തമാണ്. ഇത്രയും മുൻകാല സൈനികർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നുണ്ടെന്നും അവരുടെ കൈകളിലെ അറബ്-ഫലസ്തീൻ രക്തത്തിന്റെ അളവനുസരിച്ച് ഇസ്രായേലികൾ അവർക്ക് വോട്ടു നൽകുന്നുണ്ടെന്നുമുള്ള വസ്തുതകൾ ഇസ്രായേൽ ഒരു സൈനിക രാജ്യമാണ് എന്നതിന്റെ അടയാളങ്ങളാണ്. ഇത് ഈയടുത്ത് ആരംഭിച്ച പ്രതിഭാസമല്ല. 1977 മുതൽ 1983 വരെ പ്രധാനമന്ത്രിയായിരുന്ന മെനാചെം ബെഗിൻ നെതന്യാഹുവിന്റെ ലികുദ് പാർട്ടിയുടെ സ്ഥാപകൻ മാത്രമല്ല, 1940കളിൽ പ്രവർത്തിച്ച ഇർഗുൻ ഭീകരസംഘടനയുടെ തലവനുമായിരുന്നു. 1948ൽ ഇസ്രായേൽ രാജ്യം സ്ഥാപിതമാവുന്നതിന് തൊട്ട് മുൻപ് വരെ പ്രവർത്തിച്ച് സ്റ്റേർൺ എന്ന ഭീകരസംഘടനയിലെ അംഗമായിരുന്നു രണ്ട് വട്ടം പ്രധാനമന്ത്രിയായിരുന്ന (1982 മുതൽ 84 വരെയും 86 മുതൽ 92 വരെയും) യിഗ്ഴാക് ഷാമിർ.

നെതന്യാഹുവിനും റാബിനുമെതിരെ ഭീരുത്വത്തിന്റെ ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുന്നത് ഒരു കാരണം കൊണ്ട് കൌതുകകരമാണ്. ഇസ്രായേലികൾ തന്നെയാണ് ഈ ആരോപണങ്ങൾ ഉയർത്തുന്നത് എന്നതാണത്. “ഇസ്രായേലിന്റെ രാജാവ്” എന്ന വിളിക്കപ്പെട്ടിട്ടുള്ള നെതന്യാഹുവിന്റെ ഭീരുത്വം മാത്രമല്ല, അഴിമതി കഥകളും ഇസ്രായേലിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയമായി താൻ നേടിയെന്ന് നെതന്യാഹു പറയുന്ന വിജയങ്ങൾ പലതും പൊള്ളയാണ്. ഫലസ്തീനികളുടെ ദുരിതങ്ങൾക്ക് കാരണം അവർ തന്നെയാണെന്ന വാദവും പൊള്ളയാണ്. നെതന്യാഹുവും അയാളുടെ കൂട്ടാളികളും മുൻഗാമികളും തന്നെയാണ് ഫലസ്തീനികൾക്ക് മേൽ ദുരിതം വിതക്കുന്നത്.

“ഇസ്രായേലിന്റെ രാജാവ്” എന്ന വിളിക്കപ്പെട്ടിട്ടുള്ള നെതന്യാഹുവിന്റെ ഭീരുത്വം മാത്രമല്ല, അഴിമതി കഥകളും ഇസ്രായേലിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയമായി താൻ നേടിയെന്ന് നെതന്യാഹു പറയുന്ന വിജയങ്ങൾ പലതും പൊള്ളയാണ്. ഫലസ്തീനികളുടെ ദുരിതങ്ങൾക്ക് കാരണം അവർ തന്നെയാണെന്ന വാദവും പൊള്ളയാണ്.

എന്നാൽ നെതന്യാഹുവിൽ നിന്നും ബാക്കിയുള്ള സയണിസ്റ്റ് പടയിൽ നിന്നും ഏറെയൊന്നും വ്യത്യസ്തനല്ല ഗാൻസ് എന്ന സത്യവും നമ്മൾ മനസ്സിലാക്കണം. ഭീകരവാദത്തിനും കളവുകൾക്കും അക്രമങ്ങൾക്കും മുകളിൽ നിർമ്മിക്കപ്പെട്ട ഒരു രാജ്യത്തിന്റെ നിർമ്മിതകളാണ് ഇവർ. ഇസ്രായേലിന്റെ അടുത്ത പ്രധാനമന്ത്രി നെതന്യാഹു ആയാലും ഗാൻസായാലും കാര്യങ്ങൾ ഒന്നും മാറാൻ പോകുന്നില്ല. ഇവിടെ കാര്യസ്ഥൻ മാത്രമാണ് മാറുന്നത്, മുതലാളിയല്ല. കഴിയുന്നയത്രയും ഫലസ്തീൻ ഭൂമി സ്വന്തമാക്കുക എന്ന നയം തുടർന്നുകൊണ്ടേയിരിക്കും. ചെറിയ ചില മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കാൻ സാധിക്കൂ.

അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയോടെ ഏതു വിധത്തിലും പെരുമാറാൻ ഇസ്രായേലിനെ അനുവദിക്കുന്ന ഒരു അന്താരാഷ്ട്ര സമൂഹം ഉള്ളടെത്തോളം കാലം ഫലസ്തീനികളെ വരിഞ്ഞു മുറുക്കുന്ന അനീതി തുടർന്നു കൊണ്ടിരിക്കും.