LiveTV

Live

International

കാലാവസ്ഥ വ്യതിയാനം; ബെല്‍ജിയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു

ശക്തമായ ചൂട് ബെല്‍ജിയത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും സമ്മതിക്കുന്നു

കാലാവസ്ഥ വ്യതിയാനം; ബെല്‍ജിയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു

കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ ബെല്‍ജിയത്തില്‍ ആരംഭിച്ച പ്രതിഷേധം ശക്തമാകുന്നു. മൂവായിരത്തില‍ധികം വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉഷ്ണ തംരഗം കൂടുതലായി അനുഭവപ്പെടുന്ന ബെല്‍ജിയത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികൾ രംഗത്തെത്തിയത്.

ആയിരത്തിലധികം വിദ്യാര്‍ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് തെരുവിലിറങ്ങി. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും വ്യവസായ കേന്ദ്രങ്ങളും പ്രകൃതിയെ തകര്‍ക്കുന്നുവെന്നും ഇത് കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുവെന്നും വിദ്യാര്‍ത്ഥികൾ പ്രതികരിച്ചു.

കാലാവസ്ഥ വ്യതിയാനം; ബെല്‍ജിയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു

തങ്ങൾ നടത്തുന്ന പ്രതിഷേധം ഭാവിക്കായുള്ള കരുതലിന്റെ ഭാഗമാണെന്നും എല്ലാവരുടെയും സുരക്ഷിതമായ ഭാവിയാണ് ലക്ഷ്യമെന്നും വിദ്യാര്‍ഥികൾ കൂട്ടിച്ചേര്‍ക്കുന്നു. ശക്തമായ ചൂട് ബെല്‍ജിയത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും സമ്മതിക്കുന്നു.

താപനില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആഗോളതാപനത്തിനെതിരെ വിദ്യാര്‍ഥികൾ നടത്തുന്ന പ്രതിഷേധം ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. സമാനമായ രീതിയില്‍ തുടര്‍ന്നും മാര്‍ച്ച് നടത്തി പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.