LiveTV

Live

International

പാകിസ്താന്‍ ആദ്യം അണുബോംബ് വര്‍ഷിച്ചാല്‍ ഇന്ത്യ എങ്ങനെ തിരിച്ചടിക്കും? മുശര്‍റഫ് പറയുന്നതിങ്ങനെ...

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അതീവ അപകടകരമായ നിലയിലായി കഴിഞ്ഞു. 

പാകിസ്താന്‍ ആദ്യം അണുബോംബ് വര്‍ഷിച്ചാല്‍ ഇന്ത്യ എങ്ങനെ തിരിച്ചടിക്കും? മുശര്‍റഫ് പറയുന്നതിങ്ങനെ...

ആണവായുധത്തിന്റെ കാര്യത്തില്‍ ഇന്ത്യ വന്‍ശക്തിയാണെന്നും ആക്രമിച്ചാല്‍ പാകിസ്താന്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ്. ഇന്ത്യക്ക് നേരെ പാകിസ്താന്‍ ഒരു ആണവായുധം പ്രയോഗിച്ചാല്‍ ഒറ്റയടിക്ക് 20 അണുബോംബുകള്‍ വര്‍ഷിച്ച് പാകിസ്താനെ എന്നന്നേക്കുമായി ഇന്ത്യ നശിപ്പിച്ചു കളയുമെന്നാണ് മുശര്‍റഫിന്റെ നിരീക്ഷണം. കറാച്ചി ആസ്ഥാനമായ ഡോണ്‍ പത്രത്തോട് സംസാരിക്കുകയായിരുന്നു മുന്‍ പ്രസിഡന്റ്.

പാകിസ്താന്‍ ആദ്യം അണുബോംബ് വര്‍ഷിച്ചാല്‍ ഇന്ത്യ എങ്ങനെ തിരിച്ചടിക്കും? മുശര്‍റഫ് പറയുന്നതിങ്ങനെ...

''ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അതീവ അപകടകരമായ നിലയിലായി കഴിഞ്ഞു. ഇരു രാജ്യങ്ങളുടെ പക്കലും ആണവായുധങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയെ പാകിസ്താന്‍ ഒരു അണുബോംബ് കൊണ്ട് ആദ്യം ആക്രമിച്ചാല്‍ 20 അണുബോംബുകള്‍ വര്‍ഷിച്ചായിരിക്കും ഇന്ത്യ തിരിച്ചടിക്കുക. ഈ ആക്രമണത്തില്‍ പാകിസ്താന്‍ ഇല്ലാതാകും. ആദ്യം തന്നെ ഇന്ത്യക്കെതിരെ 50 അണുബോംബുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശേഷിയുണ്ടെങ്കില്‍ മാത്രമെ ആണവയുദ്ധത്തിന് മുതിരാവൂ. ആദ്യം തന്നെ 50 അണുബോംബുകള്‍ വര്‍ഷിക്കാന്‍ പാക് ഭരണകൂടം തയാറാണോ ?'' - മുശര്‍റഫ് ചോദിക്കുന്നു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുശര്‍റഫിന്റെ മുന്നറിയിപ്പ്.