LiveTV

Live

International

അയല്‍ രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കാനാണ് താല്‍പര്യമെന്ന് ഇറാന്‍

യു.എസ്- ഇസ്രായേല്‍ ആക്രമണം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എങ്കിലും മറ്റ് രാജ്യങ്ങളുമായി സഹോദര ബന്ധം സ്ഥാപിക്കാനാണ് ഇറാന് താല്‍പര്യമെന്ന് ഹസന്‍ റുഹാനി.

അയല്‍ രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കാനാണ് താല്‍പര്യമെന്ന് ഇറാന്‍

അയല്‍ രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഹസന്‍ റുഹാനി. യു.എസ്- ഇസ്രായേല്‍ ആക്രമണം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എങ്കിലും മറ്റ് രാജ്യങ്ങളുമായി സഹോദര ബന്ധം സ്ഥാപിക്കാനാണ് ഇറാന് താല്‍പര്യമെന്ന് റുഹാനി പറഞ്ഞു.

സൌദി അറേബ്യയും ഇറാനും തമ്മില്‍ സിറിയ- യെമന്‍ പ്രശ്നത്തില്‍ വര്‍ഷങ്ങളായി യുദ്ധം നടക്കുന്നുണ്ട്. ഇറാനെ ആക്രമിക്കുന്ന സുന്നി ഭീകരവാദ സംഘടനയെ പിന്തുണയ്ക്കുന്നതിന് സൌദി അറേബ്യയെയും, യു.എ.ഇയെയും ഇറാന്‍ കുറ്റപ്പടുത്തുന്നുണ്ട്.

ആറ് ലോകരാഷ്ട്രങ്ങളുമായുള്ള 2015ലെ ആണവ കരാറില്‍ നിന്ന് യു.എസ് പിന്‍മാറിയതോടെ ടെഹ്റാന്‍റെ മേല്‍ സമ്മര്‍ദ്ദം ഏറി. യു.എസിന്‍റെ ഈ മുന്നേറ്റത്തെ സൌദി അറേബ്യ സ്വാഗതം ചെയ്തു. 2013ല്‍ അധികാരത്തില്‍ വന്നതിന് ശേഷം സൌദി അറേബ്യയുമായി ഒത്തുപോകാന്‍ റുഹാനി നടത്തിയ ശ്രമങ്ങളും, 2017ല്‍ വിദേശകാര്യ മന്ത്രി മുഹമദ് ജാവേദ് സരീഫ് നടത്തിയ ശ്രമങ്ങളും വിഫലമായിരുന്നു.