LiveTV

Live

International

ജനകീയ പ്രക്ഷോഭം തുടരുന്ന ഹെയ്ത്തിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി

അവശ്യമരുന്നുകളുടേയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ജനകീയ പ്രക്ഷോഭം തുടരുന്ന ഹെയ്ത്തിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി

ജനകീയ പ്രക്ഷോഭം തുടരുന്ന ഹെയ്ത്തിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. അവശ്യമരുന്നുകളുടേയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫെബ്രുവരി ഏഴിന് തുടങ്ങിയതാണ് ഈ പ്രക്ഷോഭം. പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ രാജി ആവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയത്. പണപ്പെരുപ്പവും പ്രസിഡന്റിനെതിരായ അഴിമതി ആരോപണവും ഉന്നയിച്ചാണ് പ്രതിഷേധങ്ങള്‍. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പൊലീസും പ്രതിഷേധക്കാരും നിരവധി തവണയാണ് തെരുവില്‍ ഏറ്റുമുട്ടിയത്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഏഴ് പേരാണ് അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ അവശ്യവസ്തുക്കളുടെ ക്ഷാമം നേരിടുകയാണ് രാജ്യത്ത്. കഴിഞ്ഞ പത്ത് ദിവസമായി ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്.

ഡോക്ടര്‍മാര്‍ക്ക് ആുപത്രികളില്‍ എത്താന്‍ കഴിയുന്നില്ല. മരുന്നുകളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ക്ഷാമം നേരിടുകയാണ് ആശുപത്രികള്‍. ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ പല ആശുപത്രികളിലെ ഭൂരിഭാഗം ബെഡുകളും ഒഴിഞ്ഞു കിടക്കുന്നു. അക്രമം അതിരുവിട്ട സാഹചര്യത്തില്‍ പ്രക്ഷോഭകര്‍ സമാധാനം പാലിക്കണമെന്ന് പ്രധാനമന്ത്രി ജീന്‍ ഹെന്‍‌റി സീന്റ് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങിയിട്ടില്ല.