ഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം
പീപ്പിള്‍സ് മുജാഹിദീന്‍ ഓര്ഗനൈസേഷന് ഓഫ് ഇറാന് എന്ന സര്‍ക്കാര്‍ വിമത സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം

ഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം. പാരീസിലാണ് ഇറാന് സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. പലപ്പോഴായി ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ട നിരവധി പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പീപ്പിള്‍സ് മുജാഹിദീന്‍ ഓര്ഗനൈസേഷന് ഓഫ് ഇറാന് എന്ന സര്‍ക്കാര്‍ വിമത സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ഇറാന് വിപ്ലവത്തിന്റെ നാല്പതാം വാര്‍ഷികത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇറാനിലെ ഭരണമാറ്റമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ട് ഫ്രാന്‍സില്‍ താമസിക്കുന്നവരാണ്. നാഷണല്‍ കൌണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന് നേതാവ് മറിയം രാജാവിക്ക് പ്രതിഷേധക്കാര്‍ പിന്തുണയറിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടയാളാണ് മറിയം രാജാവി. ഇറാന് ഭരണകൂടം നാശത്തിന്റെ വക്കിലാണെന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവെ മറിയം പറഞ്ഞു