LiveTV

Live

International

ആസ്ത്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ആസ്ത്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം

ആസ്ത്രേലിയയില്‍ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളും, ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. 100 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

കഴിഞ്ഞ നാല് ദിവസങ്ങളിലായി ക്വീന്‍സ് ലാന്‍ഡിലെ ടൌണ്‍സ് വില്ലയില്‍ പെയ്യുന്ന മഴയില്‍ ജനജീവിതെ താറുമാറായിരിക്കുകയാണ്. നഗരത്തില്‍ 617 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ശനിയാഴ്ച മാത്രം 142 മില്ലി മീറ്റര്‍ മഴ ലഭിച്ചു. രണ്ട് മാസം കൊണ്ട് ലഭിക്കെണ്ട മഴയാണ് 4 ദിവസത്തിനുള്ളില‍്‍‍‍ ലഭിച്ചത്. റോസ് റിവര്‍ ഡാമിലെ സംഭരണശേഷി ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് വിട്ടു.

90,000 വീടുകളാണ് ടൌണ്‍സ് വില്ല നഗരത്തില്‍ ഉള്ളത്. ഈ സാഹചര്യം തുടര്‍ന്നാല്‍ 24 മണിക്കൂറിനുള്ളില്‍ 20,000 ത്തോളം വീടുകള്‍ വെള്ളത്തിനടിയിലാകുമെന്നാണ് കണക്കുകൂട്ടല്‍. നിരവധിവാഹനങ്ങളും, കന്നുകാലികളും വെള്ളത്തില്‍ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 100 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ഗതാഗതവും താറുമാറായി. ലക്ഷങ്ങളുടെ നാശ നഷ്ടം ഉണ്ടായെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.