LiveTV

Live

International

അമേരിക്കന്‍ ഉപരോധം വകവെക്കാതെ ഇറാനുമായി അനുരഞ്ജനത്തിനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

അമേരിക്കന്‍ ഉപരോധം വകവെക്കാതെ ഇറാനുമായി അനുരഞ്ജനത്തിനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

അമേരിക്കന്‍ ഉപരോധം വകവെക്കാതെ ഇറാനുമായി അനുരഞ്ജനത്തിനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. ബ്രിട്ടണ്‍, ഫ്രാന്‍സ് ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഇന്‍സ്റ്റക്സ് എന്ന പേരില്‍‌ പദ്ധതി പ്രഖ്യാപിച്ചത്. ഉപരോധം മൂലം നഷ്ടം നേരിടുന്ന യൂറോപ്യന്‍ കമ്പനികളുടെ സമ്മര്‍ദ ഫലമായാണ് നീക്കമെന്നാണ് വിവരം.

കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇറാനുമായി സഹകരിക്കാനാണ് മൂന്ന് രാഷ്ട്രങ്ങളുടേയും തീരുമാനം. അമേരിക്ക ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇറാന്‍ ഉപരോധം യൂറോപ്യന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇറാനുമായി ആലോചിച്ച് അന്തിമ കരാറിലെത്താന്‍ മൂന്ന് രാഷ്ട്രങ്ങളുടെ യോഗത്തില്‍ ധാരണയായി.

ഇറാന്‍ വിഷയത്തില്‍ മൂന്ന് രാഷ്ട്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇറാനുമായി വ്യാപാരത്തിന് വാതില്‍ തുറക്കുകയാണ് ഞങ്ങള്‍

ഇറാന്‍ ഉപരോധത്തെ ദുര്‍ബലമാക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നടപടിയോടുള്ള അമേരിക്കന്‍ പ്രതികരണം ഇതു വരെ പുറത്തുവന്നിട്ടില്ല. അതേസമയം, അമേരിക്കന്‍ പ്രതികരണം എന്തായിരുന്നാലും സ്വന്തം നലപാടുമായി മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് മൂന്ന് രാഷ്ട്രങ്ങളും. തങ്ങളുടേത് വ്യാപാര നിലപാട് എന്നതിനേക്കാള്‍ രാഷ്ട്രീയ സൂചനയാണ് എന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രിയുടെ വാക്കുകളും ഈ സൂചനയാണ് നല്‍കുന്നത്.

2015ലാണ് ഒബാമ സര്‍ക്കാര്‍ ഇറാനുമായി ആണവകരാറിലേര്‍പ്പെട്ടത്. എന്നാല്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ കരാര്‍ റദ്ദാക്കുകയും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ങ്ങള്‍ക്കുണ്ടായിരുന്ന നീരസമാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിന് പിന്നില്‍.