LiveTV

Live

International

ജിബ്രാള്‍ട്ടര്‍ ബ്രിട്ടന്റെ കോളനിയാണെന്ന യൂറോപ്യന്‍ യൂണിയന്‍ പരാമര്‍ശം; പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ജിബ്രാള്‍ട്ടര്‍ ബ്രിട്ടന്റെ കോളനിയാണെന്ന യൂറോപ്യന്‍ യൂണിയന്‍ പരാമര്‍ശം; പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ജിബ്രാള്‍ട്ടറെ കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്‍ പരാമര്‍ശത്തിനെതിരെ ബ്രിട്ടന്റെ പ്രതിഷേധം. ജിബ്രാള്‍ട്ടര്‍ ബ്രിട്ടന്റെ കോളനിയാണെന്നായിരുന്നു പരാമര്‍ശം. ഇത് ശരിയല്ലെന്നും ജിബ്രാള്‍ട്ടര്‍ ബ്രിട്ടന്‍ കുടുംബത്തിലെ അംഗമാണെന്നും ബ്രിട്ടന്റെ പരമാധികാരം ചോദ്യം ചെയ്യാനാകില്ലെന്നും തെരേസ മേയുടെ വക്താവ് വ്യക്തമാക്കി.

ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്റെ പുതിയ രേഖയിലെ പരാമര്‍ശമാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം. ബ്രിട്ടന്‍ പൌരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ വിസ രഹിത യാത്ര അനുവദിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ഉത്തരവിലാണ് വിവാദ പരാമര്‍ശമുള്ളത്.

ജിബ്രാള്‍ട്ടനെ ബ്രിട്ടന്റെ കോളനി എന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിശേഷിപ്പിക്കുന്നത്. ഇത് ശരിയല്ലെന്നും ജിബ്രാള്‍ട്ടന്‍ ബ്രിട്ടന്‍ കുടുംബത്തിലെ അംഗമാണെന്നും തെരേസ മേയുടെ വക്താവ് പറഞ്ഞു. ബ്രസ്സല്‍സിലെ ബ്രിട്ടന്‍ അംബാസഡര്‍ ടിം ബാരോ ബ്രിട്ടന്റെ പ്രതിഷേധം യൂണിയനെ അറിയിച്ചു. ജിബ്രാള്‍ട്ടന്റെ പരമാധികാരത്തെ ചൊല്ലി വര്‍ഷങ്ങളായി ബ്രിട്ടനും സ്പെയിനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

അതിര്‍ത്തിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പോലും തയ്യാറല്ലെന്നും ബ്രെക്സിറ്റ് വിടുതല്‍ കരാറില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും അത് സാധ്യമല്ലെന്നുമാണ് ബ്രിട്ടന്റെ നിലപാട്. എന്നാല്‍ ബ്രെക്സിറ്റ് വ്യവസ്ഥകളൊന്നും ജിബ്രാള്‍ട്ടറിന് ബാധകമല്ലെന്നും അത് ഇ.യുവിന്റെ ഭാഗമായി നില നില്‍ക്കുമന്നുമാണ് സ്പെയിന്റെ നിലപാട്.