ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു
ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ടു തുടങ്ങിയ പ്രക്ഷോഭം പിന്നീട് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി എന്ന ആവശ്യത്തിലേക്ക് എത്തുകയായിരുന്നു.

ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. സമരം തുടങ്ങി പതിനൊന്നാഴ്ച പൂര്‍ത്തിയായ ഇന്നലെ നിരവധി പേരാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. അതിനിടെ പൊലീസ് അക്രമം അഴിച്ചുവിട്ടതായി സമരക്കാര്‍ ആരോപിച്ചു.
നൂറു കണക്കിന് പ്രതിഷേധക്കാരാണ് ഈ വാരാന്ത്യത്തിലും പാരീസിന്റെ തെരുവുകളില്‍ പ്രതിഷേധവുമായിറങ്ങിയത്. ഇന്ധന വില കൂട്ടിയതുള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.
അക്രമ സംഭവങ്ങള്‍ തടയാനായി 80,000 പൊലീസുകാരെയാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് വിന്യസിച്ചത്. തങ്ങള്‍ക്കു നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടതായി സമരക്കാര്‍ ആരോപിച്ചു. കഴിഞ്ഞയാഴ്ചകളിലും പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
2018 നവം17ന് തുടങ്ങിയ സമരമാണ് രാജ്യത്ത് ഇപ്പോഴും തുടരുന്നത്. ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ടു തുടങ്ങിയ പ്രക്ഷോഭം പിന്നീട് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി എന്ന ആവശ്യത്തിലേക്ക് എത്തുകയായിരുന്നു.