LiveTV

Live

International

സിറിയയില്‍ സേഫ് സോണ്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് തുര്‍ക്കി

ബശ്ശാറുല്‍ അസദിന്റെ സൈന്യവും വിമത സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ തീവ്രത കുറക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് സേഫ് സോണ്‍.

സിറിയയില്‍ സേഫ് സോണ്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് തുര്‍ക്കി

സിറിയയില്‍ സേഫ് സോണ്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് തുര്‍ക്കി. അമേരിക്ക, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളെ ചേര്‍ത്ത് പിടിച്ചാവും സംവിധാനം നടപ്പിലാക്കുകയെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി കാവുസൊഗ്ലു പറഞ്ഞു.

ബശ്ശാറുല്‍ അസദിന്റെ സൈന്യവും വിമത സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ തീവ്രത കുറക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് സേഫ് സോണ്‍. സിറിയന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് ഇത് രൂപം കൊണ്ടത്. ഇറാന്‍, തുര്‍ക്കി, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ അസ്താനയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സംവിധാനം രൂപപ്പെടുന്നത്.

ഇദ്‍ലിബ്, ദമാസ്കസ്, ഹോംസ് തുടങ്ങിയ മേഖലകളാണ് സേഫ് സോണില്‍ പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ ഈ പ്രദേശങ്ങളില്‍ സിറിയന്‍ സൈന്യം തുടരുന്ന ആക്രമണങ്ങള്‍ ഈ സംവിധാനത്തെ പൂര്‍ണമായും തകര്‍ത്തു. ഇതെ തുടര്‍ന്നാണ് സേഫ് സോണ്‍ വീണ്ടും നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ സിറിയയില്‍ സേഫ് സാധ്യമാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. അമേരിക്കയുടെയും തുര്‍ക്കിയുടെയും നിയന്ത്രണമുള്ള പ്രദേശങ്ങള്‍ സേഫ് സോണില്‍ ഉള്‍പ്പെടില്ല.