LiveTV

Live

International

‘അമേരിക്ക- ചൈന ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യം’ ചൈനീസ് വൈസ് പ്രസിഡന്റ്

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികളില്ലെന്നും വൈസ് പ്രസിഡന്റ് വാങ് കിഷാന്‍ പറഞ്ഞു. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമേരിക്ക- ചൈന  ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യം’ ചൈനീസ് വൈസ് പ്രസിഡന്റ്

അമേരിക്ക- ചൈന ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ചൈനീസ് വൈസ് പ്രസിഡന്റ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികളില്ലെന്നും വൈസ് പ്രസിഡന്റ് വാങ് കിഷാന്‍ പറഞ്ഞു. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക യുദ്ധം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് ചൈനീസ് വൈസ് പ്രസിഡന്റിന്റെ പ്രതികരണം.

ഇരു രാജ്യങ്ങളും പരസ്പര പൂരകങ്ങളാണെന്നും, ഒരു രാജ്യത്തിന് മാത്രമായി പിടിച്ച് നില്‍ക്കാനാകില്ലെന്നുമായിരുന്നു വൈസ് പ്രസിഡന്റ് വാങ് കിഷാന്റെ പ്രതികരണം. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2018ലെ ചൈനയുടെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ 28 വര്‍ഷത്തിലെ ഏറ്റവും മോശമായ വളര്‍ച്ചാ നിരക്കാണെന്ന് പറഞ്ഞ വാങ് 2019ല്‍ ചൈന വന്‍ തിരിച്ചുവരവ് നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.