LiveTV

Live

International

ജനപ്രതിനിധി സഭയില്‍ ട്രംപിന്റെ പ്രസംഗം തടഞ്ഞ് സ്പീക്കര്‍

ട്രഷറി സ്തംഭനത്തിനെതിരെ സ്റ്റോപ് ദ വാര്‍ ഓണ്‍ വര്‍ക്കേഴ്സ് എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം ആണിത്.

ജനപ്രതിനിധി സഭയില്‍ ട്രംപിന്റെ പ്രസംഗം തടഞ്ഞ് സ്പീക്കര്‍

അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ ഡൊണള്‍ഡ് ട്രംപിന്റെ പ്രസംഗം തടഞ്ഞ് സ്പീക്കര്‍ നാന്‍സി പെലോസി. ട്രഷറി സ്തംഭനം അവസാനിപ്പിക്കാതെ ട്രംപിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പെലോസി സ്വീകരിച്ചത്. എന്നാല്‍ സ്പീക്കര്‍ സത്യത്തെ ഭയക്കുകയാണണെന്ന് ട്രംപ് പ്രതികരിച്ചു.

ജനുവരി 29നാണ് യു.എസ് ജനപ്രതിനിധി സഭയെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്യേണ്ടത്. എന്നാല്‍ രാജ്യത്ത് 34 ദിവസമായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിപ്പിക്കാതെ ജനപ്രതിനിധി സഭയില്‍ സംസാരിക്കാന്‍ ട്രംപിനെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപ് കൊണ്ടുവരുന്ന കണ്‍കറന്റ് പ്രമേയത്തെ അനുകൂലിക്കരുതെന്ന് സഭാ അംഗങ്ങളെ അറിയിച്ചതായും നാന്‍സി പെലോസി വ്യക്തമാക്കി. പ്രസിഡന്റ് സഭയെ അഭിസംബോധന ചെയ്തതിന് ശേഷമാണ് പ്രമേയം അവതരിപ്പിക്കുക.

സ്പീക്കറുടെ നിലപാടിനെ വിമര്‍ശിച്ച് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി. സത്യം കേള്‍ക്കാന്‍ പെലോസി ആഗ്രഹിക്കുന്നില്ലെന്നും സത്യത്തെ അവര്‍ ഭയക്കുന്നെന്നും ട്രംപ് പറഞ്ഞു. അതേസമയം രാജ്യത്തെ ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിന് യു.എസ് സെനറ്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. രാജ്യം കടന്നുപോകുന്ന ഭരണസ്തംഭനത്തിന് അറുതിവരുത്താനുള്ള ബില്ലുകളാണ് ഇന്ന് സെനറ്റിലെത്തുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് 5.7 ബില്ല്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യത്തിനെതിരെയാണ് ആദ്യ ബില്ല്.

രണ്ടാമത്ത ബില്ല് ട്രഷറികള്‍ അടച്ചുപൂട്ടാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെയാണ്. നിലവില്‍ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരാണ് ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നത്. മതിലിന് പണം അനുവദിക്കാന്‍ ഡെമോക്രാറ്റുകള്‍ എതിരു നിന്നതിലുള്ള ട്രംപിന്റെ പ്രതുിരോധ നടപടിയായിരുന്നു ട്രഷറികള്‍ അടച്ചിടുക എന്നത്. ട്രഷറി സ്തംഭനത്തിനെതിരെ സ്റ്റോപ് ദ വാര്‍ ഓണ്‍ വര്‍ക്കേഴ്സ് എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം ആണിത്.