LiveTV

Live

International

മാലിയില്‍ നിന്നും ഇരുപതിനായിരത്തിലധികം പെണ്‍കുട്ടികളെ കാണാതായതായി നെെജീരിയ

ഇരുപതിനായിരം മുതൽ നാൽപ്പതിനായിരം വരെ നൈജീരിയൻ യുവതികളെയാണ് മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയിട്ടുള്ളത്

മാലിയില്‍ നിന്നും ഇരുപതിനായിരത്തിലധികം പെണ്‍കുട്ടികളെ കാണാതായതായി നെെജീരിയ

മാലിയിൽ നിന്ന് ഇരുപതിനായിരത്തിലധികം പെൺകുട്ടികളെ കാണാതായതായി നൈജീരിയ. ഇവരിലധികവും ലൈംഗികവൃത്തിക്കായി നിയോഗിക്കപ്പെടുകയാണെന്നാണ് നൈജീരിയിലെ മനുഷ്യക്കടത്തിനെതിരായ ഏജന്‍സി നൽകുന്ന വിവരം.

ഇരുപതിനായിരം മുതൽ നാൽപ്പതിനായിരം വരെ നൈജീരിയൻ യുവതികളെയാണ് മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയിട്ടുള്ളത്. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് മാലിയിലേക്ക് ചേക്കേറിയവരാണ് ഇവർ. ഹോട്ടലില്‍ ജോലി നൽകാമെന്ന വാഗ്ദാനങ്ങളെ വിശ്വസിച്ചെത്തുന്ന ഇവരിലധികവും വേശ്യാവൃത്തിക്ക് നിർബന്ധിതരാവുകയാണെന്നാണ് ഏജൻസി അധികൃതർ വ്യക്തമാക്കുന്നത്.

സ്കൂളിൽ പോവുന്ന വഴി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സന്ദർഭങ്ങളും കുറവല്ല. അതിദാരുണമാണ് പെൺക്കുട്ടികളുടെ അവസ്ഥ. നിബിഡ വനങ്ങളിലാണ് തട്ടിക്കൊണ്ടുപോവുന്ന താമസിപ്പിക്കുന്നത്. ഇവിടെ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല.

2014 ൽ ബൊക്കോഹറാം തീവ്രവാദികൾ രണ്ടായിരത്തിലധികം പെൺക്കുട്ടികളെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ പലരും വേശ്യാവൃത്തിക്കും ചാവേർ ബോംബുകളായും നിയോഗിക്കപ്പെട്ടെന്നാണ് ആനംസ്റ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മനുഷ്യക്കടത്തിന്റെ ഭാഗമായി നാൽപ്പതിലധികം രാജ്യങ്ങളിലേക്ക് നൈജീരിയക്കാർ എത്തിപ്പെട്ടിട്ടുണ്ട്. ഇങ്ങനെ എത്തിപ്പെടുന്ന സ്ത്രീകളിൽ ഭൂരിഭാഗലും വേശ്യാവൃത്തിക്ക് നിർബന്ധിതരാവുകയാണ്