LiveTV

Live

International

ചെെനയുടെ ദേശീയ ഗാനത്തെ അവഹേളിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനൊരുങ്ങി ഹോങ്കോങ്

“ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ” എന്ന സമ്പ്രദായത്തെ അംഗീകരിക്കാത്ത ഹോങ്കോങ് വാസികളാണ് ചൈനക്കെതിരെ പ്രതിഷേധം നടത്തുന്നതെന്നാണ് വിലയിരുത്തൽ

ചെെനയുടെ ദേശീയ ഗാനത്തെ അവഹേളിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനൊരുങ്ങി ഹോങ്കോങ്

ചൈനയുടെ ദേശീയഗാനത്തെ അവഹേളിക്കുന്നവർക്ക് ശക്തമായ ശിക്ഷ നൽകുന്ന നിയമം പാസാക്കാനൊരുങ്ങി ഹോങ്കോങ്. നിർദ്ദേശം നിയമനിർമാണസഭക്കു മുന്നിൽ അവതരിപ്പിച്ചു. എതിർപ്പുകളെ അവഗണിച്ചാണ് നിയമം പാസാക്കാനുള്ള നിർദ്ദേശം ഭരണസമിതി നിയമനിർമാണ സഭക്കു മുന്‍പില്‍ അവതരിപ്പിച്ചത്.

2019 പകുതിയോടെ ബിൽ നിയമമായേക്കും. ബിൽ പ്രാബല്ല്യത്തില്‍ വന്നാല്‍ ചൈനീസ് ദേശീയ ഗാനത്തെ അവഹേളിക്കുന്നവർക്ക് തടവ് ശിക്ഷയോടൊപ്പം അന്‍പതിനായിരം ഹോങ്കോങ് ഡോളർ ചിഴയും നൽകേണ്ടിവരും. 2017 ല്‍ ദേശീയ ഫുട്ബോൾ നടക്കുന്നതിനിടെ ചുവന്ന വേഷം ധരിച്ചെത്തിയ ചിലർ ചൈനീസ് ദേശീയ ഗാനത്തെ അവഹേളിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ചൈനയുടെ പ്രത്യേക ഭരണ പ്രദേശമായ ഹോങ്കോങിൽ ചൈനീസ് ദേശീയഗാനത്തിനെതിരെ തുടർച്ചയായ അവഹേളനം ഉണ്ടായി. ഇതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.

പ്രത്യേക നിയമത്തിന് കീഴിലാണ് ഹോങ്കോങിൽ ഭരണം നടക്കുന്നത്. ചൈനയുടെ ഭാഗമാണെങ്കിലും ബ്രിട്ടനുമായുണ്ടാക്കിയ സംയുക്ത പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്ങ് കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ട്.

"ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ" എന്ന സമ്പ്രദായത്തെ അംഗീകരിക്കാത്ത ഹോങ്കോങ് വാസികളാണ് ചൈനക്കെതിരെ പ്രതിഷേധം നടത്തുന്നതെന്നാണ് വിലയിരുത്തൽ. പൂർണമായ സ്വാതന്ത്രം വേണമെന്നാണ് ഇവരുടെ വാദം. എന്നാല്‍ ചൈനയും ഹോങ്കോങും ഒന്നാണെന്നും ദേശീയ ഗാനത്തെ അവഹേളിക്കുന്നത് രാജ്യ ദ്രോഹ കുറ്റമാണെന്നും ഗവണ്‍മെന്‍റ് ബില്ലില്‍ പറയുന്നു. ബിൽ പാസാകുന്നതോടെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നാണ് വിമർശകരുടെ വാദം.