LiveTV

Live

International

ബ്രെക്സിറ്റ് കരാറിന്റെ പുതുക്കിയ കരട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ആദ്യ കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ കരാര്‍ അവതരിപ്പിച്ചത്

 ബ്രെക്സിറ്റ് കരാറിന്റെ പുതുക്കിയ കരട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

വടക്കന്‍ അയര്‍ലന്‍ഡ്- ഐറിഷ് റിപ്പബ്ലിക്ക് അതിര്‍ത്തി വിഷയത്തില്‍ എംപിമാരുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചും ഹിതപരിശോധന ആവര്‍ത്തിക്കില്ലെന്നറിയിച്ചും ബ്രെക്‌സിറ്റ് കരാറിന്റെ പുതുക്കിയ കരട് ബ്രിട്ടീഷ് പ്രധാനമന്ത്രിതെരേസ മേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആദ്യ കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ കരാര്‍ അവതരിപ്പിച്ചത്. ജനുവരി 29ന് കരാറിന്‍മേലുള്ള വോട്ടെടുപ്പ് നടക്കും. ബദല്‍ കരാറിന് പിന്തുണ തേടി എംപിമാരുമായി ചര്‍ച്ച നടത്തിയ മേ , മുന്‍ കരാറിലെ തര്‍ക്കവിഷയങ്ങളില്‍ പരമാവധി ഒത്തുതീര്‍പ്പിനു ശ്രമിച്ച ശേഷമാണ് പാര്‍ലമെന്റിലെത്തിയത്. മുന്‍ കരാറില്‍ ഏറ്റവുമധികം എതിര്‍പ്പുനേരിട്ട വടക്കന്‍ അയര്‍ലന്‍ഡ്- ഐറിഷ് റിപ്പബ്ലിക്ക് അതിര്‍ത്തി വിഷയത്തില്‍ എംപിമാരുടെ നിര്‍ദേശങ്ങള്‍ അവര്‍ ക്ഷണിച്ചു.

ഐറിഷ് ആഭ്യന്തരയുദ്ധത്തിനറുതി കുറിച്ച 'ഗുഡ് ഫ്രൈഡേ' കരാറില്‍ തൊടാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. മുന്പ് അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് തള്ളിയിരുന്നെങ്കിലും തനിക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടതിന്റെ ആത്മവിശ്വാസവുമായാണ് മേയ് ഇന്നലെ പാര്‍ലമെന്റിലെത്തിയത്. രണ്ടാമതൊരു ഹിതപരിശോധനയ്ക്കു വേണ്ടി എംപിമാര്‍ വാശിപിടിക്കുന്നത്അവസാനിപ്പിക്കണമെന്നാവശ്യപ്പട്ട അവര്, യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങളുമായി കരാറിലേര്‍പ്പെടാതെ യൂണിയനില്‍ നിന്ന് പുറത്തു പോകില്ലെന്നും ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തുന്ന പ്രശ്‌നമില്ലെന്നും ആവര്‍ത്തിച്ചു. കരാറില്ലാതെ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കില്ലെന്ന ഉറപ്പുലഭിക്കതെ ചര്‍ച്ചകളില്‍ പെങ്കടുക്കില്ലെന്ന് പറഞ്ഞിരുന്ന പ്രതിപക്ഷ നേതാവ് ജെറിമി കോര്‍ബിന്‍, ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കേണ്ട 65 പൗണ്ട് ഫീ റദ്ദാക്കുമെന്നും തൊഴിലവകാശങ്ങള്‍ ഉറപ്പാക്കുമെന്നുമുള്ള മേയുടെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്തു. തെരേസമേ അവതരിപ്പിച്ച ബദല്‍ പദ്ധതിയില്‍ ഈമാസം 29ന് ചര്‍ച്ചയും വോെട്ടടുപ്പും നടത്താനാണ് പദ്ധതി.