ഓണ്‍ലൈന്‍ ടാക്സി കമ്പനികൾക്കെതിരെ അനിശ്ചിതകാല സമരവുമായി ബാഴ്സലോണയിലെ ഡ്രെെവര്‍മാര്‍
നൂറുകണക്കിന് ഡ്രൈവര്‍മാരാണ് മഞ്ഞകുപ്പായം ധരിച്ച് സമരത്തില്‍ പങ്കെടുക്കുന്നത്

ഓണ്‍ലൈന്‍ ടാക്സി കമ്പനികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബാഴ്സലോണയില്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന് അനിശ്ചിത കാലം സമരം ആരംഭിച്ചു. നൂറുകണക്കിന് ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മഞ്ഞകുപ്പായം ധരിച്ചാണ് അവര്‍ തെരുവില്‍ ഇറങ്ങിയത്. ബാഴ്സലോണയുടെ തലസ്ഥാനമായ മാന്‍ഡ്രിഡില്‍ പ്രദേശിക സര്‍ക്കാര്‍ ആസ്ഥാനത്ത് ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം. ഊബര്‍ , കാബിഫൈ പോലുള്ള ഓണ്‍ ലൈന്‍ ടാക്സി കമ്പനികൾക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. സമരക്കാരുടെ വാഹനങ്ങള്‍ റോഡുകളില്‍ നിര്‍ത്തിയിട്ടാണ് സമരക്കാര്‍ പ്രതിഷേധം അറിയിച്ചത്, ഇത് മണിക്കുറുകള്‍ നീണ്ട ഗതാഗത തടസം സൃഷ്ടിച്ചു.
സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാഡ്രിഡിലെ പ്രാദേശിക ഗവണ്മെന്റ് ടാക്സി യൂണിയന് നേതാക്കളുമായിചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് ഡ്രൈവര്‍മാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ടാക്സി കമ്പനികൾക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച പ്രതിഷേധ പ്രകടനവുമായി 100 കണക്കിവ് ഡ്രൈവര്‍മാരാണ് തെരുവില്‍ അണിനിരന്നത് .