യമനില്‍ ഹൂതികളുടെ വിക്ഷേപണ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് സൌദി സഖ്യസേന
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ഹൂതികള്‍ക്കെതിരെ നടപടി വേണമെന്നും സഖ്യസേനയുടെ ആവശ്യം

യമനില്‍ ഹൂതികളുടെ വിക്ഷേപണ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് സൌദി സഖ്യസേന റിയാദില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ഹൂതികള്‍ക്കെതിരെ നടപടി വേണമെന്നും സഖ്യസേന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യമനിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് സഖ്യസേന ആക്രമണം നടത്തിയിരുന്നു. സന്‍ആയില്‍ നടത്തിയ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമാണ് ഹൂതികള്‍ക്കുണ്ടായത്. ഇതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാദം സഖ്യസേന നിഷേധിച്ചു. ഡ്രോണ്‍ ആക്രമണം നടത്തുന്ന ഹൂതികള്‍ക്കെതിരെ നടപടി ശക്തമാക്കാനാണ് സഖ്യസേനാ തീരുമാനം. സമാധാന കരാര്‍ പ്രാബല്യത്തിലാണ് ഹുദൈദയില്‍. ഇതിനിടെയാണ് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം നടത്തിയത്. പരേഡില്‍ പങ്കെടുത്ത ആറ് യമന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കരാര്‍ ലംഘിക്കുന്ന ഹൂതികള്‍ക്കെതിരെ നടപടി വേണമെന്നാണ് സഖ്യസേനാ ആവശ്യം.