LiveTV

Live

International

ബൊളീവിയയില്‍ വീണ്ടും അങ്കത്തിനൊരുങ്ങി  പ്രസിഡന്റ് ഇവോ മൊറേല്‍സ്

മൂന്ന് തവണകളിലായി 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇവോ മൊറേല്‍സ് ഇനിയൊരു ഊഴത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണെന്നാണ് സൂചന

ബൊളീവിയയില്‍ വീണ്ടും അങ്കത്തിനൊരുങ്ങി  പ്രസിഡന്റ് ഇവോ മൊറേല്‍സ്

ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇവോ മൊറേല്‍സ് വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 വര്‍ഷമായി അധികാരത്തിലുള്ള മൊറേല്‍സ് ഇത് നാലാംതവണയാണ് ജനവിധി തേടുന്നത്. കടുത്ത കടുത്ത ഇടതുപക്ഷക്കരാന്‍ കൂടിയായ ഇവോ മൊറേല്‍സ്, ബൊളീവിയയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ഗോത്രവര്‍ഗക്കാരന്‍ കൂടിയാണ്. പ്രസിഡന്റിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന് തവണകളിലായി 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇവോ മൊറേല്‍സ് ഇനിയൊരു ഊഴത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണെന്നാണ് സൂചന.

2006ല്‍ ഇവോ മൊറേല്‍സ് അധികാരമേറ്റതോടെ വെനിസ്വെലയിലെ ഹ്യൂഗോ ഷാവേസും ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോയും നേതൃത്വം നല്‍കിയ ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് ചേരിക്ക് പുതിയ ഊര്‍ജം കൈവന്നിരുന്നു. ഗോത്രവര്‍ഗക്കാരനും മുന്‍‍‍‍‍ കൊക്കൊ കര്‍ഷകനുമായ ഇവോ മൊറേല്‍സ് 2006 ലാണ് ആദ്യമായി ബൊളീവിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടത്. അന്ന് മുതല്‍ നടപ്പിലാക്കിയ സോഷ്യലിസ്റ്റ്, ജനപക്ഷ നയങ്ങള്‍ മൊറേല്‍സിനെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കി. 2009ല്‍ രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹിതപരിശോധന നടത്തിയാണ് മൊറേല്‍സ് മൂന്നാമൂഴത്തിന് മത്സരിക്കാന്‍ അനുമതി നേടിയത്. അദ്ദേഹം വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ 2006 മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ ജനപക്ഷ നയങ്ങള്‍ക്കുള്ള അംഗീകരമായി അത് മാറുകയാണ്. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ബൊളീവിയക്ക് മാത്രമല്ല, ഷാവേസില്ലാത്ത ലാറ്റിനമേരിക്കക്കാകെ അത് നിര്‍ണായകമാകും.