LiveTV

Live

International

ചാന്ദ്ര പര്യവേക്ഷണത്തിനായി ചൈനയും അമേരിക്കയും ഒരുമിക്കുന്നു

ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ബഹിരാകാശ രംഗത്തെ നിര്‍ണായക വിവരങ്ങള്‍ ലോകത്തിന് കൈമാറാന്‍ ഉതകുമെന്ന് ചൈന.

ചാന്ദ്ര പര്യവേക്ഷണത്തിനായി ചൈനയും അമേരിക്കയും ഒരുമിക്കുന്നു

ചാന്ദ്ര പര്യവേക്ഷണത്തിനായി ചൈനീസ് സ്പേസ് ഏജന്‍സിയും അമേരിക്കന്‍ സ്പേസ് ഏജന്‍സി നാസയും ഒരുമിക്കുന്നു. ഇരു സ്പേസ് ഏജന്‍സികളും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് സ്പേസ് ഏജന്‍സിയുടെ ചാങ് ഇ ഫോര്‍ വിജയകരമായി ചന്ദ്രോപരിലത്തില്‍ ഇറങ്ങിയ ശേഷമാണ് ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നാസയുടെ തീരുമാനം. ചാങ് ഇ ഫോറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെല്ലാം നാസക്ക് കൈമാറിത്തുടങ്ങിയിട്ടുണ്ട്.

ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ബഹിരാകാശ രംഗത്തെ നിര്‍ണായക വിവരങ്ങള്‍ ലോകത്തിന് കൈമാറാന്‍ ഉതകുമെന്ന് ചൈന. ചാന്ദ്ര പര്യവേക്ഷണ പദ്ധതി ഡെപ്യൂട്ടി ചീഫ് കമാന്‍ഡര്‍ വു യന്‍ഹു പറഞ്ഞുവിവരങ്ങള്‍ കൈമാരുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സമയത്ത് കൂടിയാണ് ബഹിരാകാശ ഏജന്‍സികളുടെ ഈ തീരുമാനം. 2011ല്‍ നാസയും ചൈനീസ് ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു. എന്തായാലും ചാങ് ഇ ഫോറിന്റെ വിജയകരമായ വിക്ഷേപണം ആ വിലക്ക് മാറ്റിയിരിക്കുകയാണ് .

നാസക്ക് വിവരങ്ങള്‍ കൈമാറുന്നതിന് ചൈനീസ് കോണ്‍ഗ്രസില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം മൂന്നിനാണ് ചാങ് ഇ ഫോര്‍ ചന്ദ്രന്റെ ഇരുണ്ട പ്രതലത്തിലിറങ്ങിയത്. ചന്ദ്രോപരിതലത്തിന്റെ അപൂര്‍വമായ ചിത്രങ്ങളെല്ലാം ചാങ് ഇ ഫോര്‍ ഭൂമിയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. ചാന്ദ്ര ഗവേഷമ രംഗത്ത് നിര്‍മായമാകാവുന്ന നിരവധി വിവരങ്ങള്‍ ‌ചാങ് ഇ ഫോറില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഗവേഷകര്‍.