LiveTV

Live

International

യമനില്‍ യു.എന്‍ സംഘത്തിന് നേരെ വെടിവെപ്പ്; വെടിവെച്ചത് ഹൂതികളാണെന്ന് സൗദി സഖ്യസേന

യമനില്‍ യു.എന്‍ സംഘത്തിന് നേരെ വെടിവെപ്പ്; വെടിവെച്ചത് ഹൂതികളാണെന്ന് സൗദി സഖ്യസേന

യമനില്‍ വെടിനിര്‍ത്തല്‍ കരാര്‍ പരിശോധിക്കാനെത്തിയ സംഘത്തിന് നേരെ വെടിവെപ്പ്. യു.എന്‍ ദൂതന്‍ പാട്രിക് കാമര്‍തും സംഘവും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. വെടിവെപ്പില്‍ ആരോപണമുന്നയിച്ച് സൗദി സഖ്യസേനയും ഹൂതികളും രംഗത്തെത്തി.

സ്വീഡന്‍ സമാധാന കരാറിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍‌ പ്രാബല്യത്തിലാണ് ഹുദൈദയില്‍. ഇവിടെ കരാര്‍ പ്രാബല്യം പരിശോധിക്കാന്‍ തങ്ങുകയാണ് യു.എന്‍ സംഘം. സൗദി സഖ്യസേന ഹൂതികളില്‍ നിന്ന് തിരിച്ചു പിടിച്ച മേഖലയിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ സന്ദര്‍ശനത്തിനെത്തിയ പാട്രിക് കാമര്‍തിനും സംഘത്തിനും നേരെയാണ് ബുള്ളറ്റെത്തിയത്. വെടിയുണ്ട വാഹനത്തില്‍ കൊണ്ടെങ്കിലും ആര്‍ക്കും പരിക്കില്ല. വെടിവെപ്പിന് പിന്നില്‍ ആരാണെന്നത് അറിയില്ലെന്ന് യു.എന്‍ സംഘം പറഞ്ഞു.

വെടിവെച്ചത് ഹൂതികളാണെന്ന് സഖ്യസേന പറയുന്നു. എന്നാല്‍ എതിര്‍കക്ഷികളാണ് പിന്നിലെന്ന് ഹൂതികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. സമാധാനം പുലര്‍ത്തണമെന്ന് എല്ലാ കക്ഷികളോടും യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.