LiveTV

Live

International

അമേരിക്കയിലെ ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്

അമേരിക്കയിലെ ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്

അമേരിക്കയിലെ കെന്റക്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂയിവില്‍ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്ന് അറിയപ്പെടും. ബോക്സര്‍ മുഹമ്മദ് അലിയോടുള്ള ആദര സൂചകമായാണ് പേര് മാറ്റം. ബി.ബി.സി നൂറ്റാണ്ടിലെ കായിക താരമായി തെരഞ്ഞെടുത്ത മുഹമ്മദ് അലി റിങ്ങിന് പുറത്ത് മനുഷ്യാവകാശ രംഗങ്ങളിലും പ്രശസ്തനാണ്. പുതിയ പേര് മാറ്റ വാര്‍ത്ത മുഹമ്മദ് അലി സെന്റര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മുഹമ്മദ് അലിയുടെ ജന്മ നഗരമാണ് കെന്റക്കിയിലെ ലൂയിവില്‍.