LiveTV

Live

International

മലേഷ്യന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു 

മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് വി സ്ഥാനമൊഴിഞ്ഞു. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നത് 

മലേഷ്യന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു 

മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് വി സ്ഥാനമൊഴിഞ്ഞു. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നത്. 2015ലെ മിസ് മോസ്കോ ആയിരുന്ന 25കാരി ഒക്സാനയെ 49കാരനായ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് വി സ്വന്തമാക്കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഒക്സാനയെ വിവാഹം ചെയ്തത്.ഇത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

2016ലാണ് സുല്‍ത്താന്‍ മുഹമ്മദ് വി, മലേഷ്യന്‍ രാജാവായി അധികാരമേറ്റത്. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നതും. വിവാഹശേഷം ഉണ്ടായ വിവാദങ്ങളായിരിക്കാം രാജിയിലേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. എന്നാല്‍ രാജാവോ രാജകുടുംബാംഗങ്ങളെ രാജിയോട് പ്രതികരിച്ചിട്ടില്ല. രണ്ട് മാസത്തെ അവധിയിലായിരുന്ന മുഹമ്മദ് രാജാവ് ജോലി പുനരാരംഭിച്ച ശേഷമാണ് രാജിവെച്ചിട്ടുള്ളത്.

രഹസ്യ വോട്ടെടുപ്പിലൂടെയാണ് രാജ്യത്ത് രാജാവിനെ തെരഞ്ഞെടുക്കുന്നത്. ഒന്‍പത് രാജകുടുംബാംഗങ്ങളുള്ള മലേഷ്യയില്‍ അടുത്ത രാജാവ് ആരെന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.