സിറിയയില്‍ നിന്നുള്ള സേനാ പിന്മാറ്റം; യു.എസ് സഹായം ആവശ്യപ്പെട്ട് തുര്‍ക്കി
ഐ.എസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയില്‍ നിന്ന് തുര്‍ക്കി വലിയ സൈനിക സഹായം ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

സിറിയയിലെ സൈനിക നീക്കത്തിന് തുര്‍ക്കി അമേരിക്കയുടെ സഹായമാവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന യു.എസ് സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഐ.എസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയില്‍ നിന്ന് തുര്‍ക്കി വലിയ സൈനിക സഹായം ആവശ്യപ്പെട്ടതായാണ് വാര്‍ത്ത. വ്യോമനിരീക്ഷണം, ചരക്കു നീക്കം, സേനാ വിന്യാസം എന്നീ മേഖലകളില്‍ സഹകരിക്കണമെന്നാണ് തുര്‍ക്കി ആവശ്യം. നേരത്തേ ഈ മേഖലയിലുള്ളവര്‍ എന്ന നിലയില്‍ അമേരിക്കക്ക് തുര്‍ക്കിയെ സഹായിക്കാനാകുമെന്ന വിലയിരുത്തലിലാണ് തുര്‍ക്കി. അതേസമയം, തുര്‍ക്കി അഭ്യര്‍ഥനയോടുള്ള അമേരിക്കയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റത്തെ വളരെ വേഗം സ്വാഗതം ചെയ്ത തുര്‍ക്കി, പിന്മാറ്റം വേഗത്തിലുണ്ടാകില്ല എന്ന ഡോണള്‍ഡ് ട്രംപിന്റെ വന്ന ശേഷം സഹായ ആവശ്യമുന്നയിക്കുകയായിരുന്നുവെന്നാണ് സൂചന. സിറിയയില്‍ നിന്ന് ഐഎസിനെ തുടച്ചു നീക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഉറപ്പു നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്നേരത്തെ വ്യക്തമാക്കിയിരുന്നു. സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സേനാ പിന്മാറ്റം തുര്‍ക്കിയുമായി സഹകരിച്ചാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16