LiveTV

Live

International

ഹൂതി നിയന്ത്രണ മേഖലകളില്‍ യെമനികള്‍ ഭക്ഷണം പോലുമില്ലാത്ത അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് തുടര്‍ച്ചയായി ഭക്ഷണക്ഷാമം മൂലം കുട്ടികള്‍ മരിക്കുന്നു. ഈ ക്രൂരത വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഡബ്ല്യു.എഫ്.പി എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബെസ്‍ലി പറഞ്ഞു.

ഹൂതി നിയന്ത്രണ മേഖലകളില്‍ യെമനികള്‍ ഭക്ഷണം പോലുമില്ലാത്ത അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

യെമനില്‍ ഹൂതി നിയന്ത്രണത്തിലുള്ള മേഖലകളില്‍ യെമനികള്‍ ഭക്ഷണത്തിന് നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലെന്ന് യു.എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ സനായില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യെമനികള്‍ക്കുള്ള റേഷന്‍ വിഹിതം അര്‍ഹതപ്പെട്ടവരില്‍ എത്തുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് യു.എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഹൂതികള്‍ ഇതില്‍ തിരിമറി നടത്തുന്നുണ്ടെന്നാണ് ആക്ഷേപം. വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ അനധികൃതമായി പുറത്ത് വില്‍പന നടത്തുകയാണ്. വിഷയത്തില്‍ ഹൂതികള്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അനധികൃത വില്‍പന നടത്തുന്നുവെന്നത് നിഷേധിച്ചിട്ടുണ്ട്.

രാജ്യത്ത് തുടര്‍ച്ചയായി ഭക്ഷണക്ഷാമം മൂലം കുട്ടികള്‍ മരിക്കുന്നു. ഈ ക്രൂരത വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഡബ്ല്യു.എഫ്.പി എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബെസ്‍ലി പറഞ്ഞു. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ലോറിയില്‍ സാധനങ്ങള്‍ കൊണ്ടു പോകുന്നതിന്റെ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്മാക്കി. റേഷനെ മാത്രം ആശ്രയിക്കുന്ന നിരവധി ആളുകള്‍ രാജ്യത്തുണ്ടെന്നും അവര്‍ക്കുള്ള വിഹിതത്തില്‍ കൃത്രിമത്വം കാട്ടിയാല്‍ ഇടപെടേണ്ടി വരുമെന്നും ഡബ്ല്യു.എഫ്.പി ഹൂതി അതോറിറ്റികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

യു.എന്നിന്റെ കണക്കുകള്‍ അനുസരിച്ച് 20 മില്ല്യണ്‍ ആളുകള്‍ ഭക്ഷണ ക്ഷാമം അഭിുമഖീകരിക്കുന്നവരാണ്. 10 മില്ല്യണില്‍ അധികമുള്ള യെമനികളില്‍ ഭക്ഷണക്ഷാമം അതിരൂക്ഷമാണ്.