LiveTV

Live

International

സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം അമേരിക്ക വൈകിപ്പിക്കുമെന്ന് സൂചന

കഴിഞ്ഞമാസം 19 നാണ് സിറിയയില്‍ നിന്നും യു.എസ് സൈനികരെ പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നു. ഐ

സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം അമേരിക്ക വൈകിപ്പിക്കുമെന്ന് സൂചന

സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം അമേരിക്ക വൈകിപ്പിക്കുമെന്ന് സൂചന. ഐ.എസിനെ പരാജയപ്പെടുത്താതെ യു.എസ് സൈന്യം സിറിയയില്‍ നിന്ന് മടങ്ങില്ലെന്ന് യുഎസ് സെനറ്ററും മുതിര്‍ന്ന റിപബ്ലിക്കന്‍ നേതാവുമായ ലിന്‍ഡ്സേ ഗ്രഹാം പറഞ്ഞു.

മൂന്നുകാര്യങ്ങള്‍ സംഭവിച്ചാലേ യു.എസ് സൈന്യം സിറിയയില്‍ നിന്ന് മടങ്ങൂ എന്ന് ഗ്രഹാം പറഞ്ഞു. പ്രധാനമായി ഐ.എസ് പൂര്‍ണമായും നശിക്കണം. രണ്ടാമതായി ഇറാന് മേഖലയില്‍ അധീശത്വം ഇല്ലാതകണം. മൂന്നാമതായി കുര്‍ദ് സഖ്യം സുരക്ഷിതരായിരിക്കണം. ഇവ പൂര്‍ത്തിയാക്കാതെ അമേരിക്ക സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രസിഡണ്ട് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗ്രഹാം പറഞ്ഞു.

കഴിഞ്ഞമാസം 19 നാണ് സിറിയയില്‍ നിന്നും യു.എസ് സൈനികരെ പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നു. ഐ.എസിനു മുന്നില്‍ തോല്‍ക്കുന്നതിന് സമാനമാണ് തീരുമാനമെന്നും രാജ്യസുരക്ഷയെ ഇല്ലാതാക്കുന്ന നയമാണിതെന്നുമാണ് വിമര്‍ശകരുടെ വാദം. വിമര്‍ശനത്തിന് മുന്നില്‍ നിന്ന വ്യക്തിയാണ് യു.എസ് സെനറ്ററും മുതിര്‍ന്ന റിപബ്ലിക്കന്‍ നേതാവുമായ ലിന്‍ഡ്സേ ഗ്രഹാം. ഗ്രഹാമിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് വൈറ്റ് ഹൌസ് ഒന്നും പ്രതകരിച്ചിട്ടില്ല.