LiveTV

Live

International

റഷ്യയില്‍ കെട്ടിടം തകര്‍ന്ന് വീണ് 4 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

തിങ്കളാഴ് റഷ്യയില്‍ പെതു അവധി കൂടി ആയിരുന്നതിനാല്‍ മിക്ക അപ്പാര്‍ട്ടമെന്റിലും ആളുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

റഷ്യയില്‍ കെട്ടിടം തകര്‍ന്ന് വീണ് 4 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

റഷ്യയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്ന് വീണ് 4പേര്‍ മരിച്ചു. ‌വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

കെട്ടിടത്തിന്റെ ഒരു ബ്ലോക്ക് പൂര്‍ണമായും തകര്‍ന്നു വീണു. 48 അപ്പാര്‍ട്ട്മെന്റുകളാണ് ഈ ബ്ലോക്കില്‍ ഉണ്ടായിരുന്നത്. നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ‌10 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ബാക്കി ഉള്ളവരെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. 4 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ അപ്പാര്‍ട്ടമെന്റകളില്‍ താമസിച്ചിരുന്നവര്‍ നല്ല ഉറക്കത്തിലായിരുന്നു.

റഷ്യയില്‍ കെട്ടിടം തകര്‍ന്ന് വീണ് 4 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇന്ന് റഷ്യയില്‍ പെതു അവധി കൂടി ആയിരുന്നതിനാല്‍ മിക്ക അപ്പാര്‍ട്ടമെന്റിലും ആളുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. റഷ്യയില്‍ ഇത്തരം അപകടങ്ങള്‍ അടുത്തിടയായി നിരന്തരം സംഭവിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ അപാകതയാണ് അപകടങ്ങള്‍ തുര്‍ച്ചയായി ഉണ്ടാകാന്‍ കാരണമെന്നാണ് ആരോപണം.